Health Tips : ചായ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Published : Jan 07, 2026, 09:57 AM IST
tea

Synopsis

പതിവായി ചായ കുടിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. Addicted To Your Chai In Winter

രാവിലെ ചായയോ കാപ്പിയോ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ അധികം പേരും. ചായയിൽ തന്നെ വിവിധ തരം ചായകളുണ്ട്. പാൽ ചായ, കട്ടൻ ചായ, പുതിന ചായ, ഇഞ്ചി ചായ ഇങ്ങനെ നിരവധി ചായകൾ. 

ചായകൾ യഥാർത്ഥത്തിൽ ഏറെ ആരോ​ഗ്യകരവും എന്നാൽ ചില ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി പഠനങ്ങൾ പറയുന്നു. പതിവായി ചായ കുടിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഗുണങ്ങൾ പ്രധാനമായും കഴിക്കുന്ന ചായയുടെ തരത്തെയും അളവിനെയും ആശ്രയിച്ചിരിക്കുന്നു. 

ചായയിൽ ഫ്ലേവനോയ്ഡുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന രണ്ട് ശക്തമായ ആന്റിഓക്‌സിഡന്റുകൾ ചായയിലുണ്ട്. ഇത് ചിലതരം അർബുദ സാധ്യത കുറയ്ക്കും.

ഇഞ്ചി അല്ലെങ്കിൽ പുതിന പോലുള്ള ഔഷധസസ്യങ്ങൾ ദഹനക്കേട് ശമിപ്പിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ജലദോഷത്തിന്റെയും പനിയുടെയും സമയത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പല ചായകളും സഹായിക്കും.

എന്നാൽ അമിതമായി കഴിച്ചാലും പ്രശ്നമാണ്. ചായയിലെ ടാനിനുകൾ ഇരുമ്പിന്റെ ആഗിരണം തടയും. ഇത് വിളർച്ചയുള്ളവരിൽ അപകടസാധ്യത കൂട്ടുന്നു. ഉയർന്ന കഫീൻ ഉപഭോഗം (പ്രതിദിനം 400 മില്ലിഗ്രാമിൽ കൂടുതൽ) മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും അസ്വസ്ഥത, ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചെയ്യും.

വെറും വയറ്റിൽ കടുപ്പമുള്ള ചായ കുടിക്കുന്നത് ഓക്കാനം അല്ലെങ്കിൽ ആസിഡ് റിഫ്ലക്സിന് കാരണമാകും. ചില വ്യക്തികളിൽ ഇത് തലകറക്കത്തിനും കാരണമായേക്കാം. കാലക്രമേണ ടാനിനുകൾ പല്ലിന്റെ ഇനാമലിനെ ബാധിക്കാം.

സാധാരണയായി, ഒരു ദിവസം ഏകദേശം 3 മുതൽ 4 കപ്പ് ചായ കുടിക്കുന്നത് മിക്ക ആളുകൾക്കും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ചിലർക്ക് കഫീനിനോട് സംവേദനക്ഷമതയുണ്ടെങ്കിൽ അല്ലെങ്കിൽ ചില ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കുറയ്ക്കേണ്ടി വന്നേക്കാം. ഗർഭിണികൾ 2 കപ്പ് (200 മില്ലിഗ്രാം കഫീൻ) കൂടുതൽ കുടിക്കരുത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ ഇനി തക്കാളി മതിയാകും, ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ