Asianet News MalayalamAsianet News Malayalam

low calorie foods| നിങ്ങൾ ഡയറ്റിലാണോ? കലോറി കുറഞ്ഞ ഈ 10 ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

കലോറി എന്നത് ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ്. നമ്മൾ കഴിക്കുന്ന എല്ലാത്തിലും കലോറിയുണ്ട്. ഉയർന്ന ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കലോറി കുറവാണ്. 

low calorie foods for weight loss
Author
Trivandrum, First Published Nov 8, 2021, 5:27 PM IST

ശരീരഭാരം കുറയ്ക്കാൻ(Weight loss) വ്യായാമവും ഡയറ്റും ചെയ്യാറുണ്ട്. പലരും ഡയറ്റ്(diet) നോക്കാറുണ്ടെങ്കിലും കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്താറില്ല. ഉയർന്ന കലോറി ഉള്ള ഭക്ഷണം (low calorie foods) കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകുന്നു. 

കലോറി എന്നത് ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ്. നമ്മൾ കഴിക്കുന്ന എല്ലാത്തിലും കലോറിയുണ്ട്. ഉയർന്ന ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കലോറി കുറവാണ്. അവ ദഹിക്കാൻ എളുപ്പവും കൂടുതൽ ഊർജ്ജവും ആവശ്യമാണ്. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ പത്ത് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

സെലറിയിൽ 100 ഗ്രാമിൽ 14 കിലോ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഫൈബർ, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ് ഇത്. കലോറി കുറവുള്ള ഭക്ഷ്യ വസ്തുക്കളിൽ ഏറ്റവും പ്രചാരമുള്ള ഭക്ഷണ ഇനങ്ങളിൽ ഒന്നാണിത്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് സെലറിയിൽ നിന്ന് വളരെ കുറച്ച് കലോറി മാത്രമേ ലഭിക്കൂ.

രണ്ട്...

കലോറി കുറവുള്ള പച്ചക്കറിയാണ് കാരറ്റ്. ഇത് കാഴ്ച ശക്തി വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം.എന്നാൽ തടി കുറയ്ക്കാനും കാരറ്റ് മികച്ചതാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കാരറ്റ് സഹായിക്കും.

 

low calorie foods for weight loss

 

മൂന്ന്...

ഉയർന്ന പോഷക മൂല്യവും കുറഞ്ഞ കലോറിയും ബ്രോക്കോളിയെ പ്രിയപ്പെട്ട താക്കുന്നു. കാൻസറിനെ പ്രതിരോധിക്കാനുള്ള പോഷക​ഗുണങ്ങൾ ഇതിലുണ്ട്. ഒരു കപ്പ് ബ്രോക്കോളിയിൽ 31 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. 

നാല്...

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകളിൽ മിക്കവരും ആദ്യമേ തന്നെ തിരഞ്ഞെടുക്കുന്ന ഒരു പാനീയമാണ് ഗ്രീൻ ടീ. ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല അണുബാധകളിൽ നിന്ന് നമ്മളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു കപ്പ് ​ഗ്രീൻ ടീയിൽ 2 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

 

low calorie foods for weight loss

 

അഞ്ച്...

കുറഞ്ഞ കലോറി ഉള്ള ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ഇത് സാധാരണയായി വീക്കം മൂലമുള്ള പ്രശ്നങ്ങൾ ചികിത്സിക്കാൻ സഹായിക്കുകയും കൊളസ്ട്രോളിന്റെ അളവും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു.

ആറ്...

നാരങ്ങയിൽ ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളുടെ സമ്പുഷ്ടമായ ഉറവിടം കൂടിയാണ് നാരങ്ങ. ഇത് വീക്കം കുറയ്ക്കുവാനും സഹായകരമാകുന്നു. ഒരു നാരങ്ങയിൽ 17 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

 

low calorie foods for weight loss

 

ഏഴ്...

ശരീരഭാരം കുറയ്ക്കാനും, പ്രമേഹം കുറയ്ക്കാനുമെല്ലാം ആപ്പിൾ സഹായിക്കും. ഒരു ആപ്പിളിൽ 26 ഗ്രാമോളം പ്രോട്ടീനുണ്ട്. കലോറി വെറും 95 മാത്രമാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന പഴമാണ് ആപ്പിൾ.

എട്ട്...

കലോറി വളരെ കുറവായതിനാൽ ഇലക്കറികൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. അതുപോലെ തന്നെ, ഫൈബർ ധാരാളം അടങ്ങിയ പച്ചക്കറികളും തെരഞ്ഞെടുത്ത് കഴിക്കാം. ഫൈബർ അടങ്ങിയവ വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.

 

low calorie foods for weight loss

 

ഒൻപത്...

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും.

പത്ത്...

വെള്ളരിക്കയിൽ 100 ഗ്രാമിൽ 15 കിലോ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഈ പച്ചക്കറിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ജലാംശം ശരീരത്തിന്റെ ജലാംശം നിലനിർത്താൻ നല്ലതാണ്. 

മഴക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം വെളുത്തുള്ളി; ഗുണങ്ങള്‍ ഇതാണ്...


 

Follow Us:
Download App:
  • android
  • ios