മുഖത്തെ പാടുകൾ മാറാൻ ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ

Web Desk   | Asianet News
Published : Sep 03, 2021, 01:46 PM IST
മുഖത്തെ പാടുകൾ മാറാൻ ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ

Synopsis

ബദാമിൽ‌ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു. 

ബദാം ആരോഗ്യകരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സൗന്ദര്യ സംരക്ഷണത്തിന് ഏറെ മികച്ചതാണ് ബദാം എന്നുള്ള കാര്യം പലർക്കും അറിയില്ല. ഇതിൽ അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയുടെ ഉയർന്ന സാന്നിധ്യമുണ്ട്. ഇവയെല്ലാം നമ്മുടെ മൊത്തത്തിലുള്ള നമ്മുടെ ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നവയാണ്. 

ബദാമിൽ‌ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ബദാം ഉപയോഗിച്ചുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം. 

ഒന്ന്...

രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത് അല്പം പാലിൽ ചേർത്ത് മുഖത്തു കഴുത്തിലുമായി ഇടുക.  15 മിനുട്ട് കഴിഞ്ഞ് ഇളം ചൂടു വെള്ളം ഉപയോഗിച്ച് മുഖവും കഴുത്തും കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം. പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും മുഖത്ത് അടിഞ്ഞുകൂടിയ മൃതകോശങ്ങൾ നീക്കം ചെയ്യാനും വളരെ ഫലപ്രദമാണ്. 

രണ്ട്...

ഒരു ബൗളിൽ 2 ടേബിൾസ്പൂൺ ബദാം പൊടിച്ചത്, 1 ടേബിൾ സ്പൂൺ ഓട്‌സ് പൊടിച്ചത്, 3 ടേബിൾ സ്പൂൺ  പാൽ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ഓട്സിൽ അമിനോ ആസിഡുകളും വിറ്റാമിൻ ബി യും അടങ്ങിയിട്ടുണ്ട്. അവ രക്തചംക്രമണം വർദ്ധിപ്പിക്കുകയും പിഗ്മെന്റേഷനെ ചെറുക്കുകയും കറുത്ത പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

മൂന്ന്...

1 ടേബിൾസ്പൂൺ ബദാം പൊടിച്ചത്, 2 ടേബിൾ സ്പൂൺ കടലപ്പൊടി, 1 ടേബിൾ സ്പൂൺ മഞ്ഞൾ, 2 ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്. മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു.

മൂക്ക് മനോഹരമാക്കാൻ പ്ലാസ്റ്റിക് സര്‍ജറി; യുവതി മരിച്ചു
 

PREV
click me!

Recommended Stories

അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്