സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറായ മറീന ലെബദേവ എന്ന യുവതി മൂക്കിന് ശസ്ത്രക്രിയ നടത്തി മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂക്ക് കൂടുതൽ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്. 

ഭംഗി കൂട്ടാന്‍ വേണ്ടി ചുണ്ടും മൂക്കുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. പ്രമുഖ സിനിമാനടിമാര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അതേസമയം ഇത്തരം ശസ്ത്രക്രിയകൾ വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കുമെന്നും പല സംഭവങ്ങളും നമ്മുക്ക് കാണിച്ചുതരുന്നു. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ റഷ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറായ മറീന ലെബദേവ എന്ന യുവതി മൂക്കിന് ശസ്ത്രക്രിയ നടത്തി മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂക്ക് കൂടുതൽ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതോടെ യുവതിക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടു. ശേഷം ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതർക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സർജന് 6 വർഷത്തെ തടവുശിക്ഷയും വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. 

Also Read: പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ആഞ്ജലീന ജോളിയാകാന്‍ ശ്രമിച്ച യുവതി കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona