അറിഞ്ഞുകൊണ്ട് നിങ്ങൾ തലച്ചോറിനെ കേടാക്കുന്നുണ്ടോ? ഈ 6 തെറ്റായ ശീലങ്ങൾ ഒഴിവാക്കിക്കോളൂ

Published : Jul 02, 2026, 04:36 PM IST
brain health

Synopsis

പ്രത്യക്ഷത്തിൽ ദോഷകരമല്ലെന്ന് തോന്നുമെങ്കിലും നമ്മുടെ ചിന്താശേഷിയെയും ഓർമ്മശക്തിയെയും പതിയെ നശിപ്പിക്കുന്ന ചില ശീലങ്ങൾ ദിവസവും ആവർത്തിക്കുന്നുണ്ട്.

വേണ്ടത്ര ഉറക്കമില്ലായ്മ, ശാരീരിക വ്യായാമക്കുറവ്, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പ്രത്യക്ഷത്തിൽ ദോഷകരമല്ലെന്ന് തോന്നുമെങ്കിലും നമ്മുടെ ചിന്താശേഷിയെയും ഓർമ്മശക്തിയെയും പതിയെ നശിപ്പിക്കുന്ന ചില ശീലങ്ങൾ ദിവസവും ആവർത്തിക്കുന്നുണ്ട്. ഈ ശീലങ്ങൾ ഒഴിവാക്കിക്കോളൂ.

1. സാമൂഹിക ബന്ധങ്ങളില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നത്

വർക്ക് ഫ്രം ഹോം ചെയ്യുന്നവരിലോ, പുതിയ നഗരങ്ങളിലേക്ക് മാറിയവരിലോ, ഒറ്റയ്ക്ക് സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരിലോ കണ്ടുവരുന്ന ഒന്നാണ് മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക എന്നത്. എന്നാൽ പ്രായമാകുന്തോറും ഈ ഒറ്റപ്പെടൽ തലച്ചോറിനെ ഗുരുതരമായി ബാധിക്കും. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും വിഷാദം , കടുത്ത ഉത്കണ്ഠ എന്നിവയിലേക്ക് നമ്മെ നയിക്കാം.

2. അമിതമായ സ്ക്രീൻ ടൈം

ലക്ഷ്യമില്ലാതെ ഫോണിൽ സ്ക്രോൾ ചെയ്യുന്നതും നോട്ടിഫിക്കേഷനുകൾ നിരന്തരം പരിശോധിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തലച്ചോറിന്റെ ശേഷിയെ തകർക്കും. തലച്ചോറിന് ചെറിയ വിവരങ്ങൾ പെട്ടെന്ന് സ്വീകരിച്ചുമാത്രമേ ശീലമാകൂ. ഇത് പിന്നീട് ഒരു കാര്യത്തിലും ആഴത്തിൽ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കും. രാത്രിയിലെ ഫോൺ ഉപയോഗം ഉറക്കത്തെ ബാധിക്കുകയും ഓർമ്മശക്തിയെയും തലച്ചോറിന്റെ കോശങ്ങളുടെ പുനരുജ്ജീവനത്തെയും തടസ്സപ്പെടുത്തുകയും ചെയ്യും.

3. ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നത്

പകൽ സമയങ്ങളിൽ ആവശ്യത്തിന് വെയിൽ ഏൽക്കാതിരിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെയും ചിന്താശേഷിയെയും ദോഷകരമായി ബാധിക്കും. സൂര്യപ്രകാശം ഏൽക്കുമ്പോൾ മാത്രമാണ് സന്തോഷം നൽകുന്ന സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററും വൈറ്റമിൻ ഡിയും ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. വൈറ്റമിൻ ഡിയുടെ കുറവ് ഉത്കണ്ഠയിലേക്കും വിഷാദരോഗ ലക്ഷണങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

4. ഹെഡ്‌ഫോണിൽ അമിത ശബ്ദത്തിൽ പാട്ട് കേൾക്കുന്നത്

ഹെഡ്‌ഫോണുകളോ ഇയർഫോണുകളോ ഉപയോഗിച്ച് വലിയ ശബ്ദത്തിൽ പാട്ട് കേൾക്കുന്നത് ഉൾച്ചെവിയിലെ കോശങ്ങളെ നശിപ്പിക്കും. ഇത് കേൾവിശക്തി കുറയ്ക്കുക മാത്രമല്ല തലച്ചോറിന് അമിത ജോലിഭാരം നൽകുകയും ചെയ്യുന്നു. കേൾവി കുറയുമ്പോൾ സംസാരങ്ങളും ശബ്ദങ്ങളും മനസ്സിലാക്കാൻ തലച്ചോറിന് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നു. ഈ അമിത സമ്മർദ്ദം കാലക്രമേണ ഓർമ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കും.

5. ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത്

അമിതമായ ഉപ്പിന്റെ ഉപയോഗം ഹൃദയത്തിന് മാത്രമല്ല തലച്ചോറിനും ദോഷമാണ്. ഉപ്പ് കൂടുമ്പോൾ രക്തക്കുഴലുകൾക്ക് സമ്മർദ്ദമുണ്ടാകുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കും. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് കൃത്യമായ രക്തയോട്ടവും ഓക്സിജനും ആവശ്യമാണ്. കൂടാതെ അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു.

6. ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നത്

ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യുന്നത് പലർക്കും വലിയ കാര്യമായി തോന്നാം. എന്നാൽ ഇത് തലച്ചോറിനെ ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നത്. തലച്ചോർ ഒരേസമയം രണ്ട് സങ്കീർണ്ണമായ കാര്യങ്ങൾ ചെയ്യുന്നില്ല, പകരം ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം ചാടുകയാണ് ചെയ്യുന്നത്. ഓരോ തവണ മാറുമ്പോഴും തലച്ചോറിന് റീസെറ്റ് ചെയ്യാൻ വലിയ തോതിൽ ഊർജ്ജം ആവശ്യമായി വരുന്നു. ഇത് അമിത ക്ഷീണത്തിനും, ജോലിയിൽ പിഴവുകൾ വരാനും, ഓർമ്മക്കുറവിനും കാരണമാകും. കൂടാതെ മൾട്ടിടാസ്കിങ് ചെയ്യുന്നവരിൽ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കൂടുതലാവാനും സാധ്യതയുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു കിഡ്നി മാത്രമായി ജീവിക്കാൻ സാധിക്കുമോ? തെറ്റിദ്ധാരണകളും വാസ്തവങ്ങളും തിരിച്ചറിയാം
തൈറോയിഡുണ്ടോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ; ഗുണങ്ങൾ അറിയാം