ഉയർന്ന രക്തസമ്മർദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Jan 26, 2026, 04:30 PM IST
blood pressure

Synopsis

ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ ഭക്ഷണക്രമവും ശാരീരിക പ്രവർത്തന നിലവാരവും ഉൾപ്പെടുന്നു. 

ഉയർന്ന രക്തസമ്മർദ്ദം മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. 30 കഴിഞ്ഞവരിൽ ഇത് കൂടുതലായി കണ്ട് വരുന്നു. രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഒടുവിൽ ഇത് ഹൃദയത്തെയും ധമനികളെയും ബാധിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ ഭക്ഷണക്രമവും ശാരീരിക പ്രവർത്തന നിലവാരവും ഉൾപ്പെടുന്നു. സോഡിയം ഉപഭോഗം വളരെ കൂടുതലാകുമ്പോൾ അത് ദ്രാവകം നിലനിർത്തുന്നതിനും രക്തക്കുഴലുകളുടെ ബുദ്ധിമുട്ടിനും കാരണമാകുന്നു. ഇത് രക്തസമ്മർദ്ദത്തെ ബാധിക്കുന്നു.

ഉയർന്ന സോഡിയത്തിനൊപ്പം തണുപ്പ് കാലത്ത് ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് പ്രശ്നം വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ പത്ത് മുതിർന്നവരിൽ മൂന്ന് പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

സോഡിയം കുറയ്ക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. സംസ്കരിച്ച ഭക്ഷണങ്ങൾ ശരീരത്തിൽ വെള്ളം നിലനിർത്താൻ കാരണമാകുന്നു, ഇത് രക്തത്തിന്റെ അളവും മർദ്ദവും വർദ്ധിപ്പിക്കുന്നു.

രണ്ട്

പതിവായി വ്യായാമം ചെയ്യുക. മിക്ക ദിവസങ്ങളിലും 30 മിനിറ്റ് വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ എന്നിവ ശീലമാക്കുക.

മൂന്ന്

ആരോഗ്യകരമായ ഭാരം നിലനിർത്തുക. ഭാരം കുറയ്ക്കുന്നത് ബിപി നിയന്ത്രിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

നാല്

പുകവലി ഉപേക്ഷിക്കുക. പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും രക്താതിമർദ്ദം വഷളാക്കുകയും ചെയ്യുന്നു.

അഞ്ച്

ദിവസവും 7-9 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.

ആറ്

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏഴ്

മദ്യവും കഫീനും പരിമിതപ്പെടുത്തുക. അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുരിങ്ങയിലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
പൈനാപ്പിൾ ജ്യൂസിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഛർദ്ദി ഒഴിവാക്കാൻ സഹായിക്കുമോ?