
ഛർദ്ദി ഒഴിവാക്കാൻ പൈനാപ്പിളും ഇഞ്ചിയും ചേർത്തുള്ള ജ്യൂസ് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ. പ്രധാനമായും, ഇഞ്ചിയിലെ ജിഞ്ചറോളുകൾ, ഷോഗോളുകൾ തുടങ്ങിയ സജീവ സംയുക്തങ്ങൾ കാരണം, കുടലിലെ സെറോടോണിൻ റിസപ്റ്ററുകളെ മോഡുലേറ്റ് ചെയ്യുന്നതിലൂടെയും ദഹന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്കാനം കുറയ്ക്കാൻ സഹായിക്കുന്നു.
മറുവശത്ത്, പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീൻ ദഹനത്തെ സഹായിക്കുകയും ദഹനനാളത്തിന്റെ അസ്വസ്ഥത കുറയ്ക്കുകയും ഓക്കാനം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹന പ്രശ്നങ്ങൾ ചികിത്സിക്കാൻ ആയുർവേദത്തിൽ കാലങ്ങളായി ഇഞ്ചി ഉപയോഗിച്ചു വരുന്നു. പെെനാപ്പിളിലെ വിറ്റാമിൻ സി, ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന എൻസൈമായ ബ്രോമെലൈൻ എന്നിവയാൽ സമ്പന്നമാണ്.
ഇഞ്ചിയിൽ ജിഞ്ചറോൾ പോലുള്ള സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. വയറ്റിലെ സങ്കോചങ്ങളെ ശമിപ്പിക്കുന്നതിലൂടെയും കുടലിലെ സെറോടോണിൻ റിസപ്റ്ററുകളെ സ്വാധീനിക്കുന്നതിലൂടെയും ഇഞ്ചിക്ക് ഓക്കാനം കുറയ്ക്കാൻ കഴിയും.
പെെനാപ്പിളിലെ ബ്രോമലൈറ്റിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അർബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാർബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്. ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam