ചിപ്പ് ഉച്ചകോടി: കേരളത്തിൽ ആദ്യമായി ലേസർ ആൻജിയോപ്ലാസ്റ്റി

By Web TeamFirst Published Nov 28, 2022, 5:55 PM IST
Highlights

ലേസർ ആൻജിയോപ്ലാസ്റ്റി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച് ചിപ്പ് ഉച്ചകോടി. ആസ്റ്റര്‍മെഡ്‍സിറ്റിയുടെ സഹകരണത്തോടെയാണ് സമ്മേളനം നടന്നത്.

ആസ്റ്റർ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ ലേസർ ആൻജിയോപ്ലാസ്റ്റി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച് ചിപ്പ് ഉച്ചകോടി. ലേസർ ആൻജിയോപ്ലാസ്റ്റിയെ കുറിച്ച് അമേരിക്കയിൽ നിന്നുള്ള തത്സമയ അവതരണവും സെമിനാറും നടന്നു.

സങ്കീർണമായ ബ്ലോക്കുകൾ ഹൃദയത്തിൽ ഉണ്ടാവുമ്പോഴും സ്റ്റെന്‍റുകളുടെ ഉള്ളിൽ ഉണ്ടായിവരുന്ന ബ്ലോക്കുകൾ നീക്കം ചെയ്യാനുമാണ് ഇവ ഉപയോഗിക്കുന്നത്.  കാലുകളിൽ രക്തം കട്ടപിടിക്കുമ്പോഴും ബ്ലോക്കുകൾ രൂപപ്പെടുമ്പോഴും ലേസർ ആൻജിയോപ്ലാസ്റ്റി ഉപകാരപ്രദമാണ്

ലേസർ ആൻജിയോപ്ലാസ്റ്റി മേഖലയെ സംബന്ധിച്ചടത്തോളം ഇത് വിപ്ലവ മുന്നേറ്റമാണ്. നവീനമായ സാങ്കേതിക വിദ്യകളും ആരോഗ്യമേഖലയിലെ പുത്തൻ വൈദഗ്ധ്യങ്ങളും പരിചയപ്പെടുവാൻ ഈ സമ്മേളനം ഉപകാരപ്രദമായിരുന്നു. ലേസർ ആൻജിയോപ്ലാസ്റ്റിക്ക്  ആവശ്യകരമായ ഉപകരണങ്ങൾ എത്രയും വേഗം തന്നെ ആസ്റ്റർ മെഡ്സിറ്റിയിൽ സജ്ജമാക്കും - "ചിപ്പ് 2022" ഉച്ചകോടിയുടെ ചെയർമാനും ആസ്റ്റർ മെഡ്‌സിറ്റി സീനിയർ ഇന്‍റർവെൻഷനൽ കാർഡിയോളജിസ്റ്റുമായ ഡോക്ടർ  അനിൽകുമാർ  പറഞ്ഞു.

ആസ്റ്റർ ഹോസ്പിറ്റലുകളിലെ കാർഡിയാക് സയൻസ് വിഭാഗം കാലങ്ങളായി മികവിന്‍റെ കേന്ദ്രമാണ്. പലതലങ്ങളിലുള്ള മെഡിക്കൽ അവസ്ഥകൾക്ക് എല്ലാത്തരത്തിലുമുള്ള ചികിത്സ വാഗ്ദാനം ചെയ്യുന്നതിനൊടൊപ്പം , അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉപയോഗപ്പെടുത്തി മികച്ച പരിചരണവും ഉറപ്പ് വരുത്തുന്നുവെന്നും ആസ്റ്റർ ഹോസ്പിറ്റൽസ്, കേരള, ഒമാൻ റീജിയൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ കൂട്ടിച്ചേർത്തു.

click me!