ഹൃദ്രോഗ സാധ്യതയെ തടയാന്‍ ഇവ കഴിക്കുന്നത് നിയന്ത്രിക്കൂ...

By Web TeamFirst Published Oct 1, 2019, 5:05 PM IST
Highlights

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.  ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നുവരുന്നു. 

രാജ്യത്ത് ഹൃദ്രോഗ മരണനിരക്ക് കൂടുന്നതായും മരിക്കുന്നതിലേറെയും നാല്പത് വയസിന് താഴെ പ്രായമുള്ളവരാണെന്നുമാണ് യുഎഇയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുൻവർഷത്തേക്കാൾ ഹൃദ്രോഗം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിൽ 8% വർദ്ധനവുണ്ടായിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.  

ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നുവരുന്നു. അക്കൂട്ടത്തില്‍ റെഡ് മീറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുറയ്ക്കുന്നത്  ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

യൂണിവേഴ്സിറ്റി ഓഫ് നോട്ടിങം (Nottingham) ആണ് പഠനം നടത്തിയത്. ബീഫ്, മട്ടന്‍, പന്നിയിറച്ചി തുടങ്ങിയ റെഡ് മീറ്റ് കഴിക്കുന്നത് പകുതിയാക്കി കുറച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ തടയാനും കഴിയുമെന്നും പഠനം പറയുന്നു. റെഡ് മീറ്റില്‍ ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്ടോള്‍ ശരീരത്തില്‍ അടിയാന്‍ കാരണമാകും.  അതിനാല്‍ റെഡ് മീറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പഠനം പറയുന്നു. 


 

click me!