ഇടയ്ക്കിടെ തലകറക്കം ഉണ്ടാകാറുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

By Web TeamFirst Published Sep 30, 2019, 4:19 PM IST
Highlights

വെർട്ടിഗോ അപകടകാരിയായ ഒരു അസുഖമല്ല. എന്നാൽ ഇടയ്ക്കിടെ തലകറങ്ങുന്നുവെന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഇടയ്ക്കിടെ വെർട്ടിഗോ മൂലമുള്ള തലകറക്കം ഉണ്ടാകുന്നുണ്ടെങ്കിൽ കൃത്യസമയത്തു ചികിത്സിച്ചു ഭേദമാക്കാൻ ശ്രദ്ധിക്കണം. 

രാവിലെ എഴുന്നേൽക്കുമ്പോൾ തലകറക്കം, ഓഫീസിലെ കസേരയിൽ നിന്ന് കുനിഞ്ഞ് താഴെപ്പോയ പേപ്പർ എടുക്കാൻ ശ്രമിക്കുമ്പോഴും തലകറക്കം, ടിവി കാണുന്നതിനിടെ കസേരയിൽ നിന്നു ചാടിയെഴുന്നേൽക്കുമ്പോഴും തല കറക്കം
 പലരും നേരിടാറുണ്ട് ഈ അവസ്ഥ. ഇങ്ങനെ ഇടയ്ക്കിടെ തലകറങ്ങുന്നത് വെർട്ടിഗോ എന്ന അസുഖം കാരണമാകാം.

വെർട്ടിഗോ അപകടകാരിയായ ഒരു അസുഖമല്ല. എന്നാൽ ഇടയ്ക്കിടെ തലകറങ്ങുന്നുവെന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഇടയ്ക്കിടെ വെർട്ടിഗോ മൂലമുള്ള തലകറക്കം ഉണ്ടാകുന്നുണ്ടെങ്കിൽ കൃത്യസമയത്തു ചികിത്സിച്ചു ഭേദമാക്കാൻ ശ്രദ്ധിക്കണം. ചികിത്സയിലൂടെ രോഗം ഭേദമായവർ വീണ്ടും ഈ അസുഖം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കണം.

 വെർട്ടിഗോ; ലക്ഷണങ്ങൾ അറിയാം...

തലകറക്കം അനുഭവപ്പെടുക,കാഴ്ചകൾ തനിക്കു ചുറ്റും വലം വയ്ക്കുന്നതായി തോന്നുക, തലയാട്ടുമ്പോഴുള്ളതു പോലെയോ, ബാലൻസ് ചെയ്യാൻ കഴിയാതെ ഒരു വശത്തേക്ക് ചരിയുന്നതു പോലെയോ, കണ്ണിൽ ഇരുട്ട് കയറുന്നതു പോലെയോ തലകറക്കം തോന്നാം. തലയ്ക്കു വല്ലാത്ത മന്ദിപ്പും ഇതിനോടൊപ്പം അനുഭവപ്പെടാം. 

ചിലർക്കു തലകറക്കത്തോടൊപ്പം കൃഷ്ണമണികൾ വിറയ്ക്കുക, തലവേദന, വിയർക്കൽ, കേൾവിക്കുറവ്, ചെവിക്കുള്ളിൽ മുഴക്കം, ഛർദി എന്നിവയും ഉണ്ടാകാം. ഇവയെല്ലാം തലകറക്കം തുടങ്ങും മുമ്പ് സൂചനകളായും വരാം. ഈ സൂചനകൾ കുറച്ച് മിനിറ്റുകൾ മുതൽ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കുകയോ, ഇടയ്ക്കിടെ വരികയോ ചെയ്യാം. 

തലയുടെ പെട്ടെന്നുള്ള ചലനം കൊണ്ടാണ് സാധാരണ ഗതിയിൽ വെർട്ടിഗോ മൂലമുള്ള തലകറക്കത്തിനു കാരണമാകുക. കിടക്കയിൽ നിന്നും കസേരയിൽ നിന്നും പെട്ടെന്ന് ചാടിയെഴുന്നേൽക്കുമ്പോൾ െവർട്ടിഗോ ഉള്ളവരിൽ തലകറക്കം അനുഭവപ്പെടാം. വെർട്ടിഗോ ഉള്ളവർ കിടക്കയിൽ നിന്നോ കസേരയിൽ നിന്നോ ചാടിയെഴുന്നേൽക്കുന്നതിനു പകരം സാവധാനത്തിൽ എഴുന്നേൽക്കാൻ ശ്രദ്ധിക്കണം.

  

click me!