12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ

By Web TeamFirst Published Nov 9, 2021, 4:44 PM IST
Highlights

സാധാരണ നാല് മുതൽ എട്ട് ആഴ്ച വരെയുള്ള ഗർഭധാരണസമയത്താണ് കുഞ്ഞുങ്ങളിൽ ഇത്തരത്തിലുള്ള വാൽ കാണപ്പെടുന്നതെന്നും ഡോക്ടർമാർ പറയുന്നു. 

12 സെന്റിമീറ്റർ നീളമുള്ള വാലുമായി(12 cm Long Appendage) കുഞ്ഞ് ജനിച്ചു. ബ്രസീലിലെ ഫോർട്ടലേസ നഗരത്തിലെ ആൽബർട്ട് സാബിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്നും ഡോക്ടർമാർ പറഞ്ഞു.

12 സെന്റീമീറ്റർ നീളമുള്ള ഈ വാലിന്റെ അഗ്രഭാഗത്ത് പന്തിന്റെ ആകൃതിയിൽ ഉരുണ്ട ഭാഗവും രൂപപ്പെട്ടിരുന്നതായി 
ജേണൽ ഓഫ് പീഡിയാട്രിക് സർജർറി കേസ് റിപ്പോർട്ടിൽ പ്രസികരിച്ച പഠനത്തിൽ പറയുന്നു. 'ചങ്ങലയും ബോളും' എന്ന പേരിൽ അറിയപ്പെടുന്ന ഈ ടിഷ്യുക്കളെ മനുഷ്യവാൽ എന്ന് തന്നെയാണ് ഡോക്ടർമാർ ഇതിലെ വിളിക്കുന്നത്.

 'ചങ്ങലയും ബോളും' എന്ന പേരിൽ അറിയപ്പെടുന്ന ഈ ടിഷ്യുക്കളെ മനുഷ്യവാൽ എന്ന് തന്നെയാണ് ഇതിനെ ഡോക്ടർമാർ വിളിക്കുന്നത്. 35ാം ആഴ്‌ചയിൽ മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. അൾട്രാസൗണ്ട് സ്കാനിൽ കുഞ്ഞിന് വാലുള്ളതിന്റെ യാതൊരു അടയാളവും കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് പരിശോധിച്ചു. വാലിൽ അസ്ഥി കൊണ്ട് നിർമ്മിച്ച ഭാഗങ്ങൾ അടങ്ങിയിട്ടില്ല. യഥാർത്ഥ മനുഷ്യന്റെ വാലിന്റെ വളരെ അപൂർവമായ ഉദാഹരണമാണ് കുഞ്ഞിന്റെ വളർച്ചയെന്ന് ഡോക്ടർമാർ പറഞ്ഞു. സാധാരണ നാല് മുതൽ എട്ട് ആഴ്ച വരെയുള്ള ഗർഭധാരണസമയത്താണ് കുഞ്ഞുങ്ങളിൽ ഇത്തരത്തിലുള്ള വാൽ കാണപ്പെടുന്നതെന്നും ഡോക്ടർമാർ പറയുന്നു.

എല്ലില്ലാത്ത വാലുമായി ജനിച്ച 40 കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നതിനാൽ കേസ് വളരെ അപൂർവമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ദാനം ചെയ്ത് മാധുരി ദീക്ഷിതിന്‍റെ മകന്‍; ഇതിനായി മുടി വളര്‍ത്തിയത് രണ്ട് വര്‍ഷം

click me!