'Not All Heroes Wear Capes...But mine did' എന്ന കാപ്ഷനോടെ മകന്‍ ഒരു സലൂണില്‍ lnമുടി മുറിക്കുന്ന വീഡിയോ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ബോളിവുഡ് നടി മാധുരി ദീക്ഷിതിന്‍റെ (Madhuri Dixit) മകന്‍ റയാന്‍ (Ryan) ക്യാന്‍സര്‍ (cancer) രോഗികള്‍ക്കായി തന്‍റെ തലമുടി (hair) ദാനം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. തലമുടിക്ക് ആവശ്യത്തിന് നീളമുണ്ടാകാന്‍ രണ്ട് വര്‍ഷമായി റയാന്‍ മുടി നീട്ടി വളര്‍ത്തുകയായിരുന്നു. 

'Not All Heroes Wear Capes...But mine did' എന്ന കാപ്ഷനോടെ മകന്‍ ഒരു സലൂണില്‍ തലമുടി മുറിക്കുന്ന വീഡിയോ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ദേശീയ ക്യാന്‍സര്‍ ബോധവത്ക്കരണ ദിനമായിരുന്നു നവംബര്‍ ഏഴ്. ഇതിനോട് അനുബന്ധിച്ചായിരുന്നു 16കാരനായ റയാന്‍ തന്‍റെ തലമുടി ദാനം ചെയ്തത്. 

View post on Instagram

ക്യാന്‍സര്‍ രോഗികളുടെ തലമുടി കീമോതെറാപ്പിക്ക് ശേഷം നഷ്ടപ്പെടുന്നതില്‍ റയാന് വിഷമമുണ്ടായിരുന്നു. അങ്ങനെയാണ് മകന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്നും മാധുരി പോസ്റ്റില്‍ കുറിച്ചു. നിരവധി പേരാണ് റയാനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. വളരെ മനോഹരമായ ഒരു ചിന്ത എന്നാണ് ശില്‍പ ഷെട്ടി കമന്റ് ചെയ്തത്.

Also Read: മകളെ ചുംബിക്കുന്ന ചിത്രം ടാറ്റൂ ചെയ്ത് മഞ്ജു പിള്ള; വീഡിയോ