ബേബി ഫുഡ്; അമ്മമാർ ജാ​ഗ്രത, ലോകാരോ​ഗ്യ സംഘടന പറയുന്നത്...

By Web TeamFirst Published Jul 17, 2019, 1:15 PM IST
Highlights

ബേബി ഫുഡിൽ അമിതമായി മധുരം അടങ്ങിയിട്ടുണ്ടെന്നും അത് കു‍ഞ്ഞുങ്ങളിൽ മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.‌‌

കടയിൽ കിട്ടുന്ന ബേബിഫുഡ് വാങ്ങിക്കൊടുത്ത് കുഞ്ഞുങ്ങളുടെ വിശപ്പടക്കുന്നതിലാണ് അമ്മമാർക്ക് താൽപര്യം. ബേബി ഫുഡ് കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. ബേബി ഫുഡിൽ അമിതമായി മധുരം അടങ്ങിയിട്ടുണ്ടെന്നും അത് കു‍ഞ്ഞുങ്ങളിൽ മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും ലോകാരോ​ഗ്യ സംഘടന പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ബേബിഫുഡ് ചില കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ അലർജി, ദഹനപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ബേബിഫുഡ് സ്ഥിരമായി നൽകുന്നത് കൊണ്ടാണ് കുട്ടികൾക്ക് ചോറിനോടും പച്ചക്കറികളോടും താൽപര്യക്കുറവ് തോന്നുന്നതെന്നാണ് വിദ്​ഗധർ പറയുന്നത്. ഇന്ന് കടകളിൽ കിട്ടുന്ന ബേബി ഫുഡിലും കൃത്രിമമായി സംസ്കരിച്ച മധുരച്ചേരുവകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

ഇത്തരം കൃത്രിമ രുചി ആദ്യം മുതലേ നാവിൽ ശീലിക്കുന്ന കുഞ്ഞുങ്ങൾക്ക് പിന്നീട് എരിവും ചവർപ്പും കലർന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താൽപര്യം നഷ്ടപ്പെടുന്നു. ബേബി ഫുഡ് കഴിക്കുന്ന കുഞ്ഞുങ്ങളിൽ ഭാവിയിൽ പ്രമേഹം, പൊണ്ണത്തടി എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 ആറ് മാസം വരെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തന്നെ നൽകണമെന്നും ഡോക്ടർ പറയുന്നു. ആറ് മാസം മുമ്പ് പരസ്യങ്ങളിൽ കാണുന്ന മധുരം അടങ്ങിയ ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് പരമാവധി നൽകാതിരിക്കുന്നതാണ്  നല്ലതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

2017 നവംബറിനും 2018 ജനുവരിയ്ക്കും ഇടയിൽ ഇസ്രായേലിലെ വിയന്ന, സോഫിയ,ഹൈഫ എന്നിവിടങ്ങളിലെ 516 സ്റ്റോറുകളിൽ നിന്ന് ശിശുക്കൾക്കും കൊച്ചുകുട്ടികൾക്കുമായി വിപണനം ചെയ്ത 7,955 ഭക്ഷണപാനീയങ്ങളുടെ വിവരങ്ങൾ ലോകാരോഗ്യ സംഘടന ശേഖരിച്ചിരുന്നു. 

click me!