‌ ശക്തിയായി മൂക്ക് ചീറ്റല്ലേ, അത് അപകടമാണ്; പഠനം പറയുന്നത്

By Web TeamFirst Published Jul 17, 2019, 9:28 AM IST
Highlights

ശക്തിയായി മൂക്ക് ചീറ്റുന്നത് ഒട്ടും നന്നല്ലെന്നാണ് പുതിയ പഠനം പറയുന്നത്. വിര്‍ജീനിയ സര്‍വകലാശാലയില്‍ ഡോ. ജെ. ഓവൻ ഹെൻഡ്‌ലിയുടെ നേത്യത്വത്തിൽ​ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ജലദോഷവും മൂക്കടപ്പും വരുമ്പോൾ മൂക്ക് ചീറ്റുന്നത് നമ്മുടെ ശീലമാണ്. മൂക്ക് അടയുന്നത് തടയാനും മ്യൂക്കസ് (mucus ) പുറംതള്ളാനുമാണ് മൂക്ക് ചീറ്റുന്നത്. ശക്തിയായി മൂക്ക് ചീറ്റുന്നത് ഒട്ടും നന്നല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ശക്തമായി മൂക്ക് ചീറ്റുന്നത് സൈനസ് ഗ്രന്ഥികളിലേക്ക് മ്യൂക്കസ് കടക്കാന്‍ കാരണമാകുമെന്നാണ് പഠനത്തിൽ പറയുന്നു.

വിര്‍ജീനിയ സര്‍വകലാശാലയില്‍ ഡോ. ജെ. ഓവൻ ഹെൻഡ്‌ലിയുടെ നേത്യത്വത്തിൽ​ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.മൂക്ക് ചീറ്റുമ്പോള്‍ അത് ഒരാളുടെ നേസല്‍ ക്യാവിറ്റിയിലേക്ക് കൂടുതല്‍ സമ്മർദ്ദം എത്തിക്കും. ഒരാളുടെ diastolic blood pressure നു തുല്യമാണിത്. സൈനസിലേക്കു മ്യൂക്കസ് കടക്കുന്നത്‌ ബാക്ടീരിയകളും വൈറസുകളും സൈനസ് ഗ്രന്ഥിയില്‍ പ്രവേശിച്ചു കൂടുതല്‍ അണുബാധകള്‍ ഉണ്ടാകുന്നതിനു കാരണമായേക്കാമെന്നും പഠനത്തിൽ പറയുന്നു.

മൂക്കിന്റെ ഒരു  ദ്വാരം അടച്ചു പിടിച്ച് മറ്റേ ദ്വാരത്തിലൂടെ മൂക്ക് ചീറ്റുന്നതാണ് ഏറ്റവും നല്ലതെന്ന് ​ഗവേഷകനായ ഡോ. ജെ. ഓവൻ ഹെൻഡ്‌ലി പറയുന്നത്. ഇത് മൂക്കിന്റെ പാലത്തില്‍ അമിതസമ്മര്‍ദ്ദം ഉണ്ടാകാതെ നോക്കുന്നു. ജലദോഷമോ പനിയോ വന്നാൽ സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

click me!