'പോണ്‍' സ്ഥിരമായി കാണുന്ന പുരുഷന്മാരെ അത് വ്യക്തിജീവിതത്തില്‍ ബാധിക്കുമോ?

By Web TeamFirst Published Jul 16, 2019, 11:15 PM IST
Highlights

'പോണ്‍' കാണുന്നത് സ്ത്രീയേയും പുരുഷനേയും വ്യത്യസ്തമായ രീതിയില്‍ തന്നെയാണ് ബാധിക്കുന്നതും സ്വാധീനിക്കുന്നതുമെന്നും ഇവര്‍ കണ്ടെത്തി. അതേസമയം പുരുഷനെ ഇത് എത്തരത്തിലെല്ലാമാണ് ബാധിക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു

'പോണ്‍' പതിവായി കാണുന്നത് വ്യക്തിജീവിതത്തെ ബാധിക്കുമെന്ന തരത്തിലുള്ള വാദങ്ങള്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യമെന്തെന്ന് സ്ഥാപിക്കാന്‍ ഇത്തരം വാദങ്ങളുയര്‍ത്തുന്നവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. 

ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ 'പേഴ്‌സണല്‍ റിലേഷന്‍ഷിപ്പ്‌സ്' എന്ന പ്രസിദ്ധീകരണത്തിലൂടെ ഈയടുത്തായി പുറത്തുവന്നിരുന്നു. 

'പോണ്‍' കാണുന്നത് സ്ത്രീയേയും പുരുഷനേയും വ്യത്യസ്തമായ രീതിയില്‍ തന്നെയാണ് ബാധിക്കുന്നതും സ്വാധീനിക്കുന്നതുമെന്നും ഇവര്‍ കണ്ടെത്തി. അതേസമയം പുരുഷനെ ഇത് എത്തരത്തിലെല്ലാമാണ് ബാധിക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു. 

അതായത്, 'പോണ്‍' സ്ഥിരമായി കാണുന്ന പുരുഷന്മാരെ സംബന്ധിച്ച്, ആദ്യം സൂചിപ്പിച്ച വാദത്തില്‍ അല്‍പം കഴമ്പുണ്ടെന്നാണ് പഠനം പറയുന്നത്. വിപരീതലിംഗവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരെ വച്ച് നടത്തിയ രണ്ട് സര്‍വേകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പഠനത്തിന്റെ നിഗമനങ്ങളിലെത്തിയിരിക്കുന്നത്. 

'പോണ്‍' പതിവായി കാണുമ്പോള്‍ പുരുഷന്മാരില്‍ സ്വാഭാവികമായും, തന്റെ ലൈംഗികജീവിതം അത്തരത്തിലായിരിക്കണമെന്ന ആഗ്രഹം ഉയരുന്നുണ്ടത്രേ. എന്നാല്‍ യഥാര്‍ത്ഥജീവിതത്തില്‍ അത് നടക്കാതാകുന്നതോടെ അവരില്‍ നിരാശ വരുന്നു. അതുപോലെ തന്നെ 'പോണ്‍' കാണുമ്പോള്‍ സ്വയംഭോഗത്തിനുള്ള സാധ്യതകള്‍ കൂടുന്നതും പങ്കാളിയുമായുള്ള അകല്‍ച്ചയ്ക്ക് കാരണമാകുന്നുവത്രേ. 

ശാരീരികമായി 'പോണ്‍', ലൈംഗികജീവിതത്തെ ബാധിക്കുന്നതിന് തെളിവുകളില്ലെന്നും എന്നാല്‍ ജീവിതരീതികള്‍ വച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും അടിസ്ഥാനപ്പെുത്തിയാണ് നിഗമനങ്ങളിലെത്തിയതെന്നും ഗവേഷകര്‍ വാദിക്കുന്നു. അതേസമയം, പഠനത്തിന്റെ കണ്ടെത്തലുകളെ ന്യായീകരിച്ചും എതിര്‍ത്തും നിരവധി വിദഗ്ധരാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് അഭിപ്രായങ്ങളും ഉയര്‍ത്തുന്ന പഠനങ്ങളും മുമ്പ് ഏറെ നടന്നിട്ടുണ്ട്. മിക്ക പഠനങ്ങളും മാനസികമായ മാറ്റങ്ങള്‍ ലൈംഗികതയെ ബാധിക്കും എന്ന് തന്നെയാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. 

click me!