മുഖക്കുരു പരിഹരിക്കാൻ പഴത്തൊലി; അറിയാം ഇക്കാര്യങ്ങള്‍...

Published : Feb 14, 2023, 03:48 PM IST
മുഖക്കുരു പരിഹരിക്കാൻ പഴത്തൊലി; അറിയാം ഇക്കാര്യങ്ങള്‍...

Synopsis

നേന്ത്രപ്പഴത്തിന്‍റെ തൊലി പ്രയോജനപ്പെടുത്താവുന്ന ചില സന്ദര്‍ഭങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ ആശ്വാസം കണ്ടെത്തുന്നത് മുതല്‍ സൗന്ദര്യപരിപാലനത്തിന് വരെ ഇത് സഹായകമാകും.

നമ്മള്‍ നിത്യേന വീട്ടിലുപയോഗിക്കുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളുടെയും അവശിഷ്ടങ്ങള്‍ പിന്നീട് മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. ചെടികള്‍ക്ക് വളമായോ, സൗന്ദര്യപരിപാലനത്തിനോ എല്ലാം ഇത്തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ എടുക്കുന്നത് തന്നെ ഇതിനുദാഹരണം. 

സമാനമായ രീതിയില്‍ നേന്ത്രപ്പഴത്തിന്‍റെ തൊലി പ്രയോജനപ്പെടുത്താവുന്ന ചില സന്ദര്‍ഭങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ ആശ്വാസം കണ്ടെത്തുന്നത് മുതല്‍ സൗന്ദര്യപരിപാലനത്തിന് വരെ ഇത് സഹായകമാകും. അറിയാം പഴത്തൊലി കൊണ്ട് ചെയ്യാവുന്ന ചില കാര്യങ്ങള്‍...

ഒന്ന്...

പഴത്തൊലി അല്ലെങ്കില്‍ കായത്തൊലി തോരനും മറ്റ് വഭവങ്ങളുമുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു വിഭവമാണിത്. കാരണം ഫൈബറിന്‍റെ മികച്ച ഉറവിടമാണ് പഴത്തൊലി. ഫൈബറടങ്ങിയ ഭക്ഷണങ്ങളെല്ലാം വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാണ്. എന്ന് മാത്രമല്ല ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍ പോലുള്ള ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഗുണകരമാണ്.

രണ്ട്...

ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. വൈറ്റമിൻ- ബി6, വൈറ്റമിൻ-സി, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് പോലുള്ള ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് പഴത്തൊലി. ഇവയെല്ലാം തന്നെ ബിപി നിയന്ത്രിക്കുന്നതിന് ഉപകാരപ്പെടുന്ന ഘടകങ്ങളാണ്. 

മൂന്ന്...

മുഖക്കുരുവിന് പരിഹാരമാകാനും പഴത്തൊലിക്കാവും. ഇത് അരച്ച് നേരിട്ട് മുഖത്ത് തേക്കുന്നതിലൂടെ തന്നെ മുഖക്കുരുവിന് ആശ്വാസം കാണാൻ സാധിക്കും. പഴത്തൊലി ചേര്‍ത്ത് വിവിധ തരം ഫേസ് മാസ്കുകള്‍ തയ്യാറാക്കുന്നവരുമുണ്ട്. മുഖക്കുരുവിന് പുറമെ ഡാര്‍ക് സ്പോട്ട്സ്, ചുളിവുകള്‍, മുഖത്തെ മറ്റ് പാടുകള്‍ എന്നിവയെല്ലാം പരിഹരിക്കുന്നതിനും പഴത്തൊലി സഹായകമാണ്.

നാല്...

ധാരാളം ആന്‍റി-ഓക്സിഡന്‍റുകളും ഒപ്പം വൈറ്റമിൻ-സിയും അടങ്ങിയിരിക്കുന്നു എന്നതിനാല്‍ പഴത്തൊലി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്.

അഞ്ച്...

ചിലര്‍ ശരീരത്തില്‍ ചെറിയ ചതവോ പരുക്കോ സംഭവിച്ചതിന്‍റെ ഭാഗമായുണ്ടാകുന്ന വേദനയ്ക്ക് ശമനം കിട്ടുന്നതിനും പഴത്തൊലി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലും പഴത്തൊലി പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read:- ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തെല്ലാമാണെന്ന് അറിയാമോ?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്‌സ് വിദ്യകൾ
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!