അപൂർവ രോഗത്തെ കരുതിയിരിക്കണം, കുട്ടികളിൽ മുൻകരുതൽ അതീവ പ്രധാനം, മഴക്കാലത്ത് ജാഗ്രത, ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ

Published : Jul 08, 2023, 11:25 AM IST
അപൂർവ രോഗത്തെ കരുതിയിരിക്കണം, കുട്ടികളിൽ മുൻകരുതൽ അതീവ പ്രധാനം, മഴക്കാലത്ത് ജാഗ്രത, ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ

Synopsis

മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം, ശുദ്ധമല്ലാത്ത വെള്ളത്തിൽ മൂക്കും വായും കഴുകരുത്, മഴക്കാലത്ത് ഉറവയെടുക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം, ഒഴുക്കില്ലാത്ത വെള്ളത്തിൽ ആണ് കൂടുതൽ അപകട സാധ്യത, മലിനമായ വെള്ളത്തിൽ മുങ്ങിക്കുളി ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ളത്. പനി, തലവേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ.   

തിരുവനന്തപുരം: ആലപ്പുഴയിൽ 15കാരൻ അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച് മരിച്ച പശ്ചാത്തലത്തിൽ കുട്ടികളിൽ ഉൾപ്പടെയുള്ളവരിൽ മുൻകരുതൽ അതീവ പ്രധാനം. മഴക്കാലമായതിനാൽ കൂടുതൽ ജാഗ്രത വേണമെന്നാണ് നിർദേശം. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം, ശുദ്ധമല്ലാത്ത വെള്ളത്തിൽ മൂക്കും വായും കഴുകരുത്, മഴക്കാലത്ത് ഉറവയെടുക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം, ഒഴുക്കില്ലാത്ത വെള്ളത്തിൽ ആണ് കൂടുതൽ അപകട സാധ്യത, മലിനമായ വെള്ളത്തിൽ മുങ്ങിക്കുളി ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ളത്. പനി, തലവേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. 

വളരെ വിരളമാണ് രോഗം. സ്ഥലത്ത് പ്രതിരോധ പ്രവർത്തനം നടത്തി വരികയാണ്. മുൻപ് സംസ്ഥാനത്ത് 5 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 
2016ൽ ആലപ്പുഴ, 2019,2020 മലപ്പുറം, 2020ൽ കോഴിക്കോട്, 2022 തൃശൂർ എന്നിവിടങ്ങളിലാണത്. മരണ നിരക്ക് 100 ശതമാനത്തിന് അടുത്താണ്.  

സംസ്ഥാനത്ത് ഇന്ന് 6 പനിമരണം, ചികിത്സ തേടിയത് 11,418 പേർ, ഡെങ്കിയും എലിപ്പനിയും ആശങ്ക; ആലപ്പുഴയിൽ അപൂർവ്വരോഗം

ആലപ്പുഴയിൽ ഇന്നലെയാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച് 15കാരൻ മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാഗ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

കനത്തമഴ: ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?