മുഖം തിളങ്ങാനും മുഖക്കുരു മാറാനും എങ്ങനെയാണ് മഞ്ഞള്‍ ഉപയോഗിക്കേണ്ടത്?

Published : Jul 07, 2023, 09:59 PM IST
മുഖം തിളങ്ങാനും മുഖക്കുരു മാറാനും എങ്ങനെയാണ് മഞ്ഞള്‍ ഉപയോഗിക്കേണ്ടത്?

Synopsis

എന്തുകൊണ്ടാണ് മഞ്ഞള്‍ മുഖത്തിന് നല്ലതാകുന്നത്? അല്ലെങ്കില്‍ എങ്ങനെയാണ് മഞ്ഞള്‍ തൊലിയെ സ്വാധീനിക്കുന്നത് എന്നതിലേക്കാണ് ഇനി നമ്മള്‍ കടക്കുന്നത്. 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് മഞ്ഞള്‍ വളരെ നല്ലതാണെന്ന് പറയുന്നത് കേട്ടിട്ടില്ലേ? അതുകൊണ്ടാണ് മുഖത്ത് തേക്കാനുള്ള പല മാസ്കുകളിലും മറ്റ് കൂട്ടുകളിലുമെല്ലാം മഞ്ഞള്‍ ഒരു നിര്‍ബന്ധ ചേരുവയാകുന്നത്. മഞ്ഞള്‍ കഴിക്കുന്നതും തൊലിപ്പുറത്ത് അപ്ലൈ ചെയ്യുന്നതുമെല്ലാം തൊലിക്ക് നല്ലത് തന്നെ. 

എന്തുകൊണ്ടാണ് മഞ്ഞള്‍ മുഖത്തിന് നല്ലതാകുന്നത്? അല്ലെങ്കില്‍ എങ്ങനെയാണ് മഞ്ഞള്‍ തൊലിയെ സ്വാധീനിക്കുന്നത് എന്നതിലേക്കാണ് ഇനി നമ്മള്‍ കടക്കുന്നത്. 

ഒന്ന്...

തൊലിയെ ബാധിക്കുന്ന പല രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ സഹായിക്കുന്നു. മുഖക്കുരു, എക്സീമ പോലുള്ള അസുഖങ്ങളെല്ലാം ഇതിലുള്‍പ്പെടും. സ്കിൻ കെയര്‍ റുട്ടീനില്‍ തന്നെ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നതിലൂടെയാണ് ഈ പ്രതിരോധം കൈവരൂ.

രണ്ട്...

മഞ്ഞള്‍ സകിൻ കെയര്‍ റുട്ടീനിലുള്‍പ്പെടുത്തുന്നതോടെ ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്ന അവസ്ഥയ്ക്കും ക്രമേണ പരിഹാരമാകുന്നു. ചുളിവുകള്‍, വരകള്‍ എന്നിങ്ങനെ പ്രായത്തിന്‍റേതായി ചര്‍മ്മത്തില്‍ വരാവുന്ന അടയാളങ്ങളെയാണ് ഇതൊഴിവാക്കുന്നത്.

മൂന്ന്...

മുഖചര്‍മ്മത്തിന് തിളക്കമേകാനും മഞ്ഞള്‍ വളരെയധികം സഹായിക്കുന്നു. മുഖക്കുരുവിന്‍റെ പാടുകളോ ചര്‍മ്മത്തിന്‍റെ ഭംഗിയെ ബാധിക്കുംവിധത്തിലുള്ള മറ്റ് പാടുകളോ എല്ലാം നീക്കം ചെയ്ത് ചര്‍മ്മം തിളക്കമുള്ളതാക്കി തീര്‍ക്കാനാണ് ക്രമേണ ഇത് സഹായിക്കുക. 

നാല്...

മുഖത്ത് അമിതമായി എണ്ണമയമുണ്ടെങ്കില്‍ അതും ചര്‍മ്മത്തെ മോശമായി ബാധിക്കാം. ഇത്തരത്തില്‍ എണ്ണമയം അമിതമാകുന്നതിനെ തടയുന്നതിനും മഞ്ഞള്‍ സഹായകമാണ്. 

അഞ്ച്...

മുഖചര്‍മ്മം വൃത്തിയായും ഭംഗിയായും ഇരിക്കാൻ സ്ക്രബ് ചെയ്യേണ്ടതുണ്ട്. മുഖത്ത് കേടായിപ്പോയ കോശങ്ങള്‍ അടിഞ്ഞുകിടക്കുന്നത് തടയാനാണ് സ്ക്രബ് ചെയ്യുന്നത്. ഇതിനും നല്ലൊരു ചേരുവയാണ് മഞ്ഞള്‍. 

ആറ്...

മുഖചര്‍മ്മം മൃദുലമായിരിക്കാനും ഏവരും ആഗ്രഹിക്കുന്നതാണ്. ഇതിനും മഞ്ഞള്‍ സഹായകമാണ്. 

എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?

ആദ്യമേ സൂചിപ്പിച്ചത് പോലെ സ്കിൻ കെയര്‍ റുട്ടീനില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. അത് നിങ്ങള്‍ക്ക് എങ്ങനെയും ചെയ്യാം. വെളിച്ചെണ്ണയുമായോ, തൈരുമായോ, തേനുമായോ എല്ലാം ചേര്‍ത്ത് മുഖത്ത് അപ്ലൈ ചെയ്യാം. ഇത് ലളിതമായ രീതികള്‍. എല്ലാം 10-15 മിനുറ്റ് വച്ച ശേഷം കഴുകിക്കളയുകയാണ് വേണ്ടത്. ചിലരുടെ ചര്‍മ്മത്തില്‍ മഞ്ഞള്‍ പെട്ടെന്ന് കറ പോലെ പറ്റിപ്പിടിക്കും. ഈ പ്രശ്നമുണ്ടോയെന്ന് അറിയാൻ ആദ്യമൊരു ടെസ്റ്റ് എന്ന രീതിയില്‍ മഞ്ഞള്‍ മിശ്രിതം തേച്ചുനോക്കണം. 

Also Read:- ഇടയ്ക്കിടെ തളര്‍ച്ചയും തലകറക്കവും; നാലിലൊരു സ്ത്രീയെ ബാധിക്കുന്ന ഈ പ്രശ്നത്തെ കുറിച്ചറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

World Suicide Prevention Day 2026 : വ്യക്തികളില്‍ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോള്‍ കണ്ടേക്കാവുന്ന മാറ്റങ്ങള്‍
സ്‌ക്രബ് ടൈഫസ് അപകടകാരിയോ? ലക്ഷണങ്ങൾ എന്തെല്ലാം?