Latest Videos

മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കൂ

By Web TeamFirst Published Sep 22, 2022, 10:44 PM IST
Highlights

ചർമ്മത്തിന്റെ വീക്കം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കണ്ണുകൾക്ക് താഴെ ഇരുണ്ടതും വീർത്തതുമായ വൃത്തങ്ങൾ മാറ്റാൻ വെള്ളരിക്ക സഹായകമാണ്. ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
 

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. വെള്ളരിക്കയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ അവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, ഫോളിക് ആസിഡ് പോലുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ വീക്കം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കണ്ണുകൾക്ക് താഴെ ഇരുണ്ടതും വീർത്തതുമായ വൃത്തങ്ങൾ മാറ്റാൻ വെള്ളരിക്ക സഹായകമാണ്. ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.

വരൾച്ച മാറ്റാൻ വെള്ളരിക്കാ നീരും അൽപം തൈരും ചേർത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകികളയുക. ഒരു ടീസ്പൂൺ വീതെ ക്യാരറ്റ് ജ്യൂസും വെള്ളരിക്ക ജ്യൂസും ഒരുമിച്ച് മുഖത്ത് പുരട്ടുന്നത് വരണ്ട ച‍ർമ്മം അകറ്റാൻ നല്ലതാണ്
മുഖത്തെ കരുവാളിപ്പു മാറ്റാൻ പാലും വെള്ളരിക്കാനീരും ചേർത്തു പുരട്ടുക. 

എണ്ണമയമുള്ള ചർമത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു നാരങ്ങാനീരും ചേ‍ർത്ത് പുരട്ടുക. വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ ചുളിവുകൾ തടയുന്നതിന് സഹായകമാണ്.

രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ഒരു ടീസ്പൂൺ തെെരും ചേർത്ത് മിക്സ് ചെയ്യുക. ശേഷം15 മിനുട്ട് ഈ പാക്ക് മുഖത്തിടുക. ഈ പാക്ക് ഇട്ട ശേഷം മുഖത്ത് നല്ല പോലെ മസാജ് ചെയ്യുന്നത് കൂടുതൽ ​ഗുണം ചെയ്യും. ഈ പാക്ക് നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.

മുഖസൗന്ദര്യത്തിന് മികച്ചതാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ്  തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക. 

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ ആറ് നാടന്‍ വഴികള്‍...

 

click me!