Asianet News MalayalamAsianet News Malayalam

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ ആറ് നാടന്‍ വഴികള്‍...

അമിതമായ സൂര്യപ്രകാശം എൽക്കുമ്പോൾ ചുണ്ടുകൾ ചൂട് കൊണ്ട് വിണ്ടു കീറാനും സാധ്യതകൾ ഉണ്ട്. അതിനാല്‍ ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തി‌ല്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് ഗുണം ചെയ്യും. 

tips to lighten dark lips
Author
First Published Sep 22, 2022, 1:13 PM IST

ചുവന്നു തുടുത്ത അധരങ്ങൾ ആരുടെയും സ്വപ്നമാണ്. ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാകാം. ഈ നിറമാറ്റത്തിന് പല കാരണങ്ങളുമുണ്ടാകാം. ലിപ്സ്റ്റിക്കുകളുടെയും മറ്റ് കെമിക്കലുകളുടെയും അമിത ഉപയോഗം മൂലം ഇങ്ങനെ ഉണ്ടാകാം. അമിതമായ സൂര്യപ്രകാശം ഏൽക്കുമ്പോൾ ചുണ്ടുകൾ ചൂട് കൊണ്ട് വിണ്ടു കീറാനും സാധ്യതകൾ ഉണ്ട്. അതിനാല്‍ ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തി‌ല്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് ഗുണം ചെയ്യും. 

അധരങ്ങൾ മനോഹരമാക്കാൻ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

ഒന്ന്...

പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട്  ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു  ചുണ്ടിൽ ഉരസുക. ഇത് പതിവായി ചെയ്യുന്നത് അധരങ്ങൾക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും സഹായിക്കും. 

രണ്ട്...

വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിക്കുക. ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയാം. ഇത് പതിവായി ചെയ്യുന്നത് ചുണ്ടുകൾക്ക് നിറം ലഭിക്കാന്‍ സഹായിക്കും.

മൂന്ന്...

ബദാം ഓയിൽ ആണ് അടുത്ത പ്രതിവിധി. രാത്രി ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയില്‍ ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം.

നാല്...

ചുണ്ടുകൾക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് ഗ്ലിസറിൻ. വരണ്ട ചർമ്മത്തിൽ ജലാംശം നിലനിർത്താന്‍ ഗ്ലിസറിൻ സഹായിക്കും. ഇതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും. അതുപോലെ തന്നെ, ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ മസാജ് ചെയ്യുന്നതും ചുണ്ടിനു നിറവും ഭംഗിയും ലഭിക്കാന്‍ സഹായിക്കും. 

അഞ്ച്...

നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദു ആക്കുകയും ചെയ്യും. അതിനാല്‍ നാരങ്ങാ നീരും തേനും തുല്യ അളവില്‍ എടുക്കുക. ശേഷം ഈ മിശ്രിതം ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക. 

ആറ്...

രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാന്‍ സഹായിക്കും. 

Also Read: പുല്ല് ഉപയോഗിച്ച് പുരികവും കൺപീലിയും; സൗന്ദര്യ പരീക്ഷണവുമായി യുവതി

Follow Us:
Download App:
  • android
  • ios