
ഓണസദ്യ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വാഴയിലയിൽ വിളമ്പുന്ന ഈ സമൃദ്ധമായ വിഭവങ്ങളിൽ അവിയൽ, ഓലൻ, തോരൻ, സാമ്പാർ, പച്ചടി, ചോറ്, പായസം എന്നിവയെല്ലാം ഉൾപ്പെടുന്നു. ഓരോ വിഭവവും ഭക്ഷണത്തിന് അതിന്റേതായ രുചിയും ഘടനയും സമൃദ്ധിയും പകരുന്നു. എന്നാൽ, വീണ്ടും വിളമ്പിക്കഴിക്കുമ്പോഴോ അല്ലെങ്കിൽ എല്ലാ വിഭവങ്ങളും അല്പാല്പം രുചിച്ചുനോക്കുമ്പോഴോ വയറുനിറഞ്ഞതുപോലെയും, വായുവിൻ്റെ അസ്വസ്ഥതയോ (bloating), മന്ദതയോ അല്ലെങ്കിൽ ശാരീരികമായ അസ്വസ്ഥതയോ അനുഭവപ്പെടുന്നത് സാധാരണമാണ്. ഓണസദ്യയിൽ അടങ്ങിയിരിക്കുന്ന സസ്യാഹാരങ്ങൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നാരുകളും രോഗപ്രതിരോധശേഷി വർധിക്കാനും മികച്ച ദഹനത്തിനും ഏറെ സഹായിക്കുന്നു.
ഓണസദ്യ കഴിച്ചതിന് ശേഷം വയറ് നിറഞ്ഞതായി തോന്നിക്കുകയും ശേഷം ക്ഷീണം അനുഭവപ്പെടുന്നതും സാധാരണാണ്. എന്നാൽ ഇനി മുതൽ സദ്യ കഴിച്ചതിനുശേഷം മടിക്കാതെ അൽപം നേരം നടക്കുന്നത് പതിവാക്കുക. അത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുക. കേരള സദ്യ കഴിച്ചതിനുശേഷം 10 മുതൽ 15 മിനിറ്റ് വരെ സാവധാനം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പായസം, ചോറ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിനു ശേഷം പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ കാരണമാകും. നടത്തം ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും. ലഘുവായ ചലനങ്ങൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും, അമിതമായി വയറു നിറഞ്ഞതുപോലെയുള്ളതോ മന്ദതയോ വയർ വീർത്തതുപോലെയോ ഉള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റൊന്ന്, സാവധാനത്തിലുള്ള ചലനം, വയറു നിറഞ്ഞ അവസ്ഥയിൽ അമിത സമ്മർദ്ദം ചെലുത്താതെ തന്നെ കലോറി എരിച്ചുകളയാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam