
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് പ്രധാനമായി കഴിക്കുന്ന ഒന്നാണ് ഹെർബൽ ഡിറ്റോക്സ് പാനീയങ്ങൾ. സെലിബ്രിറ്റികൾ വെറും വയറ്റിൽ ഡിറ്റോക്സ് പാനീയങ്ങൾ കഴിക്കുന്നത് പതിവാണ്. ചൂടുള്ള ഡിറ്റോക്സ് പാനീയം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ദിവസവും ഡിറ്റോക്സ് പാനീയങ്ങൾ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ..
ഒന്ന്
മിക്ക ഡിറ്റോക്സ് പാനീയങ്ങളിലെയും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഡൈയൂററ്റിക് പ്രവർത്തനവും ശരീരത്തെ ബാക്ടീരിയകളിൽ നിന്നും വൃക്കയിലെ കല്ലുകളിലേക്ക് നയിച്ചേക്കാവുന്ന അപകടകരമായ ഘടകങ്ങളിൽ ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ, നാരങ്ങയിലെ സിട്രിക് ആസിഡിഡ് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
രണ്ട്
പുതിന ചേർത്തുള്ള ഡിറ്റോക്സ് പാനീയങ്ങൾ ദഹനത്തോടൊപ്പം രക്തസമ്മർദ്ദം, ബിഎംഐ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് ഡിറ്റോക്സ് പാനീയങ്ങൾ സഹായകമാണ്.
മൂന്ന്
നിർജ്ജലീകരണം ചർമ്മത്തെ കൂടുതൽ വരണ്ടതും ചുളിവുകളുള്ളതുമാക്കി മാറ്റുന്നു. ഹെർബൽ ഡിറ്റോക്സ് പാനീയങ്ങൾ കുടിക്കുന്നതിലൂടെ ശരിയായ ജലാംശം മെച്ചപ്പെടുത്താം. രാവിലെ തന്നെ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കുമ്പോൾ ചർമ്മം മൃദുവും തിളക്കവുമുള്ളതായി മാറുന്നു.
നാല്
ഡിറ്റോക്സ് പാനീയങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ജീരകം, മഞ്ഞൾ എന്നിവ കൊണ്ടുള്ള വെള്ളം "ചീത്ത" കൊളസ്ട്രോൾ കുറയ്ക്കും. ധമനികൾ അടയാനുള്ള സാധ്യത കുറയ്ക്കുന്നു. ഡിറ്റോക്സ് വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് രക്തസമ്മർദ്ദം സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നതിലൂടെ ഹൃദയത്തിലെ സമ്മർദ്ദം കുറയ്ക്കും.
ഹൃദയാരോഗ്യത്തിനായി കഴിക്കാം നാരുകൾ അടങ്ങിയ 8 ഭക്ഷണങ്ങൾ