പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? സൂക്ഷിച്ചോളൂ പണി കിട്ടും

Published : Feb 26, 2026, 01:06 PM IST
skipping breakfast

Synopsis

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് ക്രമരഹിതമായ ഉറക്കചക്രങ്ങൾ, രാത്രി വൈകിയുള്ള ഭക്ഷണം, ഉദാസീനമായ ശീലങ്ങൾ ഇവ വയറിലെ കൊഴുപ്പിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ 31% പേർക്ക് വയറിലെ കൊഴുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. 48% പേർക്ക് അമിതഭാരമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവർക്ക് മധുരം കഴിക്കാനുള്ള താൽപര്യം കൂട്ടാമെന്നും താനെയിലെ കിംസ് ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാ​ഗത്തിലെ ഡോ. വിജയ് നെഗലൂർ പറയുന്നു. 

നിരവധി നിരീക്ഷണ പഠനങ്ങളിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും വയറിലെ പൊണ്ണത്തടിയുടെ ഉയർന്ന നിരക്കും തമ്മിൽ ബന്ധമുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് ക്രമരഹിതമായ ഉറക്കചക്രങ്ങൾ, രാത്രി വൈകിയുള്ള ഭക്ഷണം, ഉദാസീനമായ ശീലങ്ങൾ ഇവ വയറിലെ കൊഴുപ്പിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. 

രാവിലെ കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ തുടരാം. കൂടാതെ ദീർഘനേരം ഉപവസിക്കുന്നത് ഗ്രെലിൻ പോലുള്ള വിശപ്പ് ഹോർമോണുകളെ സ്വാധീനിച്ചേക്കാം. അത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കാം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കാം. 

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്ന ആളുകൾക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത 20% കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

ആരോ​ഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുന്നത് സ്ഥിരമായ രക്തസമ്മർദ്ദം നിലനിർത്താനും, ഊർജ്ജ നിലകളെ പിന്തുണയ്ക്കാനും സഹായിച്ചേക്കാം. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ കോർട്ടിസോളിന്റെ അളവ് കൂടാം. ഇത് കാലക്രമേണ സമ്മർദ്ദം, ഉപാപചയ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകും. 

രാവിലെ ഊർജ്ജം ലഭിക്കാത്തത് ഓർമ്മക്കുറവ്, ശ്രദ്ധ കുറയൽ, തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വർദ്ധിച്ച ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകും. പ്രാതൽ ഒഴിവാക്കുമ്പോൾ ഗ്യാസ്ട്രൈറ്റിസ്, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ അൾസർ എന്നിവയ്ക്ക് കാരണമാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്ളാക്സ് സീഡ് ഈ രീതിയിൽ കഴിക്കൂ, ശരീരഭാരം എളുപ്പം കുറയ്ക്കാം
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പച്ചക്കറികൾ