ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Published : Feb 26, 2026, 10:10 AM IST
cancer

Synopsis

ക്യാൻസർ നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് - പ്രത്യേകിച്ച് ചെറുപ്പക്കാരിൽ. ക്യാസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഇതാ. ഈ ഭക്ഷണങ്ങൾ നിങ്ങൾ നിർബന്ധമായും കഴിക്കണം എന്ന് ഡോ. സൗരഭ് സേഥി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ക്യാൻസറിനെ തടയുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില ഭക്ഷണങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും, വീക്കം കുറയ്ക്കാനും ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ക്യാൻസർ നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് - പ്രത്യേകിച്ച് ചെറുപ്പക്കാരിൽ. ക്യാസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഇതാ. ഈ ഭക്ഷണങ്ങൾ നിങ്ങൾ നിർബന്ധമായും കഴിക്കണം എന്ന് ഡോ. സൗരഭ് സേഥി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

വീക്കം കുറയ്ക്കുന്നതിനും കോശനാശത്തിനും കാരണമാകുന്ന ആന്റിഓക്‌സിഡന്റുകളായ ആന്തോസയാനിനുകൾ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. പർപ്പിൾ മധുരക്കിഴങ്ങ് കാൻസർ പ്രതിരോധ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അവ വൻകുടൽ ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിച്ചേക്കാം.

രണ്ട്

മുളപ്പിച്ച പയർവർ​ഗങ്ങളാണ് മറ്റൊരു ഭക്ഷണം. അവയിൽ സൾഫോറാഫെയ്ൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മൂന്ന്

കിവിയിൽ വിറ്റാമിൻ സി, ഫൈബർ, പോളിഫെനോൾസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുക മാത്രമല്ല ദഹനത്തെയും കുടൽ ക്രമത്തെയും പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.

നാല്

ഗ്രീൻ ടീയിൽ എപ്പിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. വൻകുടൽ, കരൾ, സ്തനങ്ങൾ, പ്രോസ്റ്റേറ്റ് കോശങ്ങൾ എന്നിവയിൽ കാൻസർ വികസിക്കുന്നത് ഗ്രീൻ ടീ മന്ദഗതിയിലാക്കുകയോ തടയുകയോ ചെയ്യുന്നു.

അഞ്ച്

അര കപ്പ് വൻ പയറിൽ 7-8 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. മിക്ക മുതിർന്നവർക്കും പ്രതിദിനം 25-38 ഗ്രാം നാരുകൾ ആവശ്യമാണ്, പക്ഷേ അവ കുറവായിരിക്കും. കൂടുതൽ നാരുകൾ കഴിക്കുന്നത് വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രോട്ടീൻ അമിതമായാൽ പ്രശ്നമാണ്, കാരണങ്ങൾ ഇതൊക്കെയാണ്
നേരത്തെ അത്താഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇതാണ്