പ്രമേഹമുള്ളവർക്ക് റാഗി കഴിക്കാമോ ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Published : Sep 12, 2025, 10:14 PM IST
ragi

Synopsis

റാ​ഗിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ragi diabetes control  

പ്രമേഹം നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ശരിയായ ഭക്ഷണം കഴിക്കുന്നത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നേരിട്ട് ബാധിക്കുന്നു. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. റാഗി പ്രമേഹരോഗികൾക്ക് ഒരു സൂപ്പർഫുഡാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ഇത് പ്രമേഹരോഗികൾക്ക് ഒരു മികച്ച ഭക്ഷണമാണ്.

റാഗിയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) രക്തത്തിലേക്ക് ഗ്ലൂക്കോസ് സാവധാനം പുറത്തുവിടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അനുയോജ്യമായ ഭക്ഷണമാണെന്ന് നോയിഡയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഡോ. കരുണ ചതുർവേദി പറഞ്ഞു.

പ്രമേഹരോഗികൾക്ക് റാഗി ഗുണം ചെയ്യുന്നതിനുള്ള കാരണങ്ങൾ

ഒന്ന്

റാ​ഗി ജിഐ കുറഞ്ഞ ഭക്ഷണമാണ്. അതായത് ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസിനെ ക്രമേണ പുറത്തുവിടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

രണ്ട്

റാഗിയിലെ ഗണ്യമായ നാരുകൾ കുടലിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായിക്കുകയും വയറു നിറഞ്ഞതായി തോന്നൽ ഉണ്ടാക്കുകയും‌ ചെയ്യുന്നു. ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും.

മൂന്ന്

റാഗിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

നാല്

റാ​ഗിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹരോ​ഗികൾ റാ​ഗി ക‍ഞ്ഞിയായും റൊട്ടിയായും പുട്ടായും എല്ലാം കഴിക്കാവുന്നതാണ്.

 

 

 

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ