ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടോ? പ്രഷർ കൂട്ടുന്ന ഈ ഭക്ഷണങ്ങൾ തൊടുകയേ വേണ്ട
രക്തസമ്മർദ്ദം ഉള്ളവർ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം. കാരണം, അവയിലെ ചില ഘടകങ്ങൾ പ്രഷർ കൂട്ടാൻ കാരണമാകും. ഇത് ഹൃദയാഘാതം, രക്തക്കുഴലുകൾ ചുരുങ്ങൽ തുടങ്ങിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടോ? പ്രഷർ കൂട്ടുന്ന ഈ ഭക്ഷണങ്ങൾ തൊടുകയേ വേണ്ട
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഉപ്പ്
സോഡിയം അഥവാ ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദ്ദം കൂട്ടും.
ചിപ്‌സ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ
ചിപ്‌സ്, ബ്രെഡ്, പിസ, സാൻഡ്‌വിച്ച്, സംസ്കരിച്ച മാംസം, പ്രോസസ് ചെയ്ത മറ്റ് ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതും സോഡിയത്തിന്റെ അളവ് കൂടാം.
പഞ്ചസാര കൂടിയ ഭക്ഷണങ്ങള്‍
2014-ൽ നടന്ന ഒരു പഠനം പറയുന്നത് ഉപ്പിനേക്കാൾ അപകടകാരി പഞ്ചസാരയാണെന്നാണ്. ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, റെഡി ടു ഈറ്റ് മീൽസ്, മധുരമുള്ള ചോക്ലേറ്റുകൾ, ന്യൂട്രീഷൻ ബാറുകൾ, പീനട്ട് ബട്ടർ എന്നിവയൊക്കെ പ്രഷർ കൂടാന്‍ കാരണമാകും.
റെഡ് മീറ്റ്
റെഡ് മീറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ വർദ്ധിപ്പിക്കും. അതിനാല്‍ ബീഫ്, ലാംബ്, പോർക്ക് എന്നിവ അമിതമായി കഴിക്കരുത്.
കേക്കുകൾ, കുക്കീസ്
കേക്കുകൾ, കുക്കീസ്, സോസുകൾ, ക്രീം, തൈര്, വെണ്ണ എന്നിവയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കുക.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam