അഗർബത്തിയുടെയും കൊതുക് തിരിയുടെയും പുക ശ്വസിക്കുന്നത് ക്യാൻസറിന് കാരണമാകുമോ? ഓങ്കോളജിസ്റ്റ് പറയുന്നത്

Published : Sep 20, 2026, 11:31 AM IST
Mosquito Coil

Synopsis

വീടുകളിൽ ഇടയ്ക്കിടെ അഗർബത്തികളോ കൊതുക് തിരികളോ ഉപയോഗിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകുമെന്ന് അവകാശപ്പെടുന്നതിന് നിലവിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് എച്ച്.ഒ.സി. വേദാന്തയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ചിന്തൻ ഷാ എൻ.ഡി.ടി.വി.യോട് പറഞ്ഞു.

അഗർബത്തികൾക്ക് ഉപയോഗം പലതുണ്ടെങ്കിലും പല വീടുകളിലും അവ പുകയ്ക്കുന്നതിന്റെ പ്രധാന ലക്ഷ്യം കൊതുകിനെ തുരത്തലാണ്. മലേരിയയും ഡെങ്കുവും ചിക്കൻഗുനിയയുമൊക്കെ പരത്തുന്ന കൊതുകുകളെ അകറ്റി നിർത്താൻ ഈ അഗർബത്തികൾ സഹായിക്കും.

കൊതുകുകൾ വലിയൊരു പ്രശ്നമായി മാറുന്ന മഴക്കാലത്ത് കൊതുകു തിരികളും (mosquito coils) വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെങ്കിലും, അവയ്ക്ക് ഒരു പൊതുവായ സവിശേഷതയുണ്ട്. കത്തിക്കുമ്പോൾ ഇവ വായുവിലേക്ക് പുക പുറത്തുവിടുന്നു. ഇതിനർത്ഥം, ഇവയിൽ നിന്നുണ്ടാകുന്ന കണികകളും രാസവസ്തുക്കളും സമീപത്തുള്ളവർക്ക് ശ്വസിക്കേണ്ടി വരുന്നു എന്നാണ്. എന്നാൽ, ഈ പുക ശ്വസിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?

വീടുകളിൽ ഇടയ്ക്കിടെ അഗർബത്തികളോ കൊതുക് തിരികളോ ഉപയോഗിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകുമെന്ന് അവകാശപ്പെടുന്നതിന് നിലവിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് എച്ച്.ഒ.സി. വേദാന്തയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ചിന്തൻ ഷാ എൻ.ഡി.ടി.വി.യോട് പറഞ്ഞു. എന്നിരുന്നാലും, ഇവ കത്തിക്കുന്നത്, പ്രത്യേകിച്ച് വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. അഗർബത്തിയുടെയോ കൊതുക് തിരിയുടെയോ ഉപയോഗം ക്യാൻസറിന് കാരണമാകുമെന്ന വാദത്തെ ന്യായീകരിക്കാനാവില്ല. ക്യാൻസർ ഉണ്ടാകുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വീടുകളിൽ ഇവ ഉപയോഗിക്കുന്നത് ക്യാൻസറിലേക്ക് നയിക്കുമെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നും ഡോ. ചിന്തൻ ഷാ പറഞ്ഞു.

ഒരു അഗർബത്തി കത്തുമ്പോൾ അതിൽ നിന്ന് സുഗന്ധം മാത്രമല്ല പുറത്തുവരുന്നത്. ഈ ദഹന പ്രക്രിയയിലൂടെ സൂക്ഷ്മ കണികകളും വാതക രൂപത്തിലുള്ള പദാർത്ഥങ്ങളും - വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (VOCs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) എന്നിവയുൾപ്പെടെ - ഉൽപ്പാദിപ്പിക്കപ്പെടുന്നു. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട മുറിയിലോ ദീർഘനേരത്തേക്കോ അഗർബത്തി കത്തിക്കുമ്പോൾ ഇവയുമായുള്ള സമ്പർക്കം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതിൽ നിന്നുള്ള സൂക്ഷ്മ കണികകൾക്ക് മുറിയിലെ വായുവിൽ തങ്ങിനിൽക്കാനും ശ്വസനത്തിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാനും കഴിയുന്നത്ര വലിപ്പം കുറവാണ്.

സങ്കീർണ്ണമായ പല ഘടകങ്ങളുടെയും സംയോജനത്തിലൂടെയാണ് ക്യാൻസർ ഉണ്ടാകുന്നത്. വീടുകളിൽ സാധാരണയായി കൊതുക് തിരി ഉപയോഗിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകുമെന്ന് ഉറപ്പിക്കാൻ മതിയായ തെളിവുകളില്ല. എന്നിരുന്നാലും, പുകയുമായുള്ള നിരന്തരവും ദീർഘകാലവുമായുള്ള സമ്പർക്കം ഒഴിവാക്കാവുന്ന് ശ്വാസകോശത്തെ ആരോ​ഗ്യകരമായി സംരക്ഷിക്കാം.

കൊതുകുകളെ അകറ്റുന്ന ഘടകങ്ങൾ സാവധാനം പുറത്തുവിട്ടുകൊണ്ടാണ് കൊതുകുതിരികൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഇവ കത്തുമ്പോൾ പുകയും സൂക്ഷ്മകണങ്ങളും ഉണ്ടാകുന്നുണ്ട്. കൊതുകുതിരിയുടെ ഘടന, ഉപയോഗിക്കുന്ന അളവ്, മുറിയുടെ വലിപ്പം, വായുസഞ്ചാരത്തിനുള്ള സൗകര്യം എന്നിവയെല്ലാം ഇതിൽ നിന്നുള്ള പുകയോ മറ്റോ ശ്വസിക്കാനിടയാകുന്നതിന്റെ അളവിനെ സ്വാധീനിച്ചേക്കാം.

അഗർബത്തിയോ കൊതുക് തിരിയോ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് പറയാൻ നിലവിൽ യാതൊരു അടിസ്ഥാനവുമില്ല. ജനിതക ഘടകങ്ങൾ, പുകയിലയും മദ്യവുമായുള്ള സമ്പർക്കം, ചിലതരം അണുബാധകൾ, അമിതവണ്ണം, പാരിസ്ഥിതിക ഘടകങ്ങൾ, മറ്റ് ജീവിതശൈലീ ഘടകങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ ക്യാൻസർ സാധ്യതയെ സ്വാധീനിക്കുന്നുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡെങ്കിയെ തടയാൻ വാക്സിൻ ; ‘ക്യുഡെംഗ’യെ കുറിച്ച് കൂടുതലറിയാം
ഹൃദയാഘാതം ; ഈ 10 ലക്ഷണങ്ങൾ അവഗണിക്കരുത്