
ആരോഗ്യകരമായ തലച്ചോറിന് മാത്രമേ ആരോഗ്യകരമായി പ്രവർത്തിക്കാനും സാധിക്കും. അവശ്യമായ ഭക്ഷണ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉപയോഗിച്ച് ചിന്താശേഷി, ഓർമ്മശക്തി, ദീർഘകാല നാഡീവ്യൂഹ ആരോഗ്യം എന്നിവയെ പരിപോഷിപ്പിക്കുന്നതാണ് തലച്ചോറിനുള്ള പോഷണം. തലച്ചോറിന് ആരോഗ്യകരമാക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
ഒമേഗ-3 കൊഴുപ്പുകൾ തലച്ചോറിലെ കോശങ്ങളുടെ ഘടനയെയും അവ തമ്മിലുള്ള ആശയവിനിമയത്തെയും സഹായിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങൾ, ഫ്ലാക്സ് സീഡുകൾ, ചിയാ സീജ്, വാൽനട്ട് എന്നിവ ഒമേഗ-3 കൊഴുപ്പുകളുടെ മികച്ച ഉറവിടങ്ങളിൽ ചിലതാണ്.
രണ്ട്
ഓർമ്മശക്തിയെയും നാഡികൾ തമ്മിലുള്ള ആശയവിനിമയത്തെയും സഹായിക്കുന്ന അസറ്റൈൽക്കോളിൻ (acetylcholine) ഉൽപ്പാദിപ്പിക്കാൻ കോളിൻ എന്ന പോഷകം സഹായിക്കുന്നു. മുട്ട, സോയാബീൻ, , പാൽ, നിലക്കടല എന്നിവയിൽ നിന്ന് ലഭിക്കും.
നാല്
ബി വിറ്റാമിനുകൾ ഊർജ്ജ ഉൽപ്പാദനം, നാഡീസന്ദേശവാഹകങ്ങൾ, നാഡികളുടെ ആരോഗ്യമുള്ള പ്രവർത്തനം എന്നിവയെ സഹായിക്കുന്നു. പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവ ബി-വിറ്റാമിനുകളുടെ മികച്ച ഉറവിടങ്ങളാണ്.
അഞ്ച്
ഇരുമ്പ് തലച്ചോറിലേക്ക് ഓക്സിജൻ എത്തിക്കാനും നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ സഹായിക്കാനും ഉപകരിക്കുന്നു. പരിപ്പ് വർഗ്ഗങ്ങൾ, പയർവർഗ്ഗങ്ങൾ, എള്ള്, ഇലക്കറികൾ എന്നിവയിൽ നിന്ന് ഇരുമ്പ് (iron) ലഭ്യമാണ്.
ആറ്
നാഡീവ്യൂഹത്തിലെ സാധാരണ സിഗ്നൽ കൈമാറ്റത്തെയും മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെയും മഗ്നീഷ്യം സഹായിക്കുന്നു. നട്‌സ്, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
ഏഴ്
സിങ്ക് മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെയും സാധാരണ നാഡീവ്യൂഹ പ്രവർത്തനങ്ങളെയും സഹായിക്കുന്നു. മത്തങ്ങയുടെ വിത്ത്, എള്ള്, പയറുവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ, മുട്ട, കടൽവിഭവങ്ങൾ എന്നിവയിൽ നിന്ന് സിങ്ക് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam