
യോഗ (Yoga) ചെയ്യുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് യോഗ പ്രധാനപങ്കാണ് വഹിക്കുന്നത്. വിഷാദം, ഉത്കണ്ഠ, മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, തൈറോയ്ഡ് പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് യോഗ സഹായകരമാണ്.
യോഗ ശരീരത്തിന്റെ കോശജ്വലന പ്രതികരണം കുറയ്ക്കുകയും ആളുകളെ സമ്മർദ്ദത്തിലാക്കുന്ന ജനിതക പ്രകടനത്തെ പ്രതിരോധിക്കുകയും കോർട്ടിസോൾ കുറയ്ക്കുകയും തലച്ചോറിന്റെ വളർച്ചയ്ക്കും ചെറുപ്പവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
യോഗ സ്ത്രീകളിൽ ലൈംഗിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി ദ ജേണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. യോഗ സെഷനുകൾക്ക് മുമ്പും ശേഷവും ലൈംഗിക പ്രവർത്തനത്തെക്കുറിച്ച് സ്വയം റിപ്പോർട്ട് ചെയ്ത 40 സ്ത്രീകളിൽ 12 ആഴ്ചത്തെ യോഗയുടെ ഫലങ്ങൾ പഠനം പരിശോധിച്ചു. 12 ആഴ്‌ചയ്‌ക്ക് ശേഷം സ്‌ത്രീകളുടെ ലൈംഗിക പ്രവർത്തനം ഗണ്യമായി മെച്ചപ്പെട്ടുതായി പഠനത്തിൽ കണ്ടെത്തി.
യോഗാ പരിശീലനത്തിന് ശേഷം 75 ശതമാനം സ്ത്രീകളും തങ്ങളുടെ ലൈംഗികജീവിതത്തിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. പഠനത്തിന്റെ ഭാഗമായി, എല്ലാ സ്ത്രീകൾക്കും വിവിധ യോഗാസനങ്ങളിൽ പരിശീലനം നൽകി. അവ അടിവയറ്റിലെ പേശികളെ മെച്ചപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതായും ഗവേഷകർ കണ്ടെത്തി.
Read more ശരീരഭാരം കുറയ്ക്കാൻ അഞ്ച് യോഗാ പോസുകൾ
'പുരുഷ ലൈംഗിക സംതൃപ്തിയുടെ എല്ലാ വശങ്ങളിലും മെച്ചപ്പെടുത്തലുകൾ കണ്ടെത്തി. ലൈംഗിക ബന്ധത്തിൽ സംതൃപ്തി, ഉദ്ധാരണം, സ്ഖലന നിയന്ത്രണം,രതിമൂർച്ഛ എന്നിവയും പരിശോധിച്ചു...'- ന്യൂഡൽഹിയിലെ ഡോ. രാം മനോഹർ ലോഹ്യ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. വികാസ് ധികാവ് പറഞ്ഞു.
യോഗ ശ്രദ്ധയും ശ്വസനവും നിയന്ത്രിക്കുകയും ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുകയും നാഡീ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. മൂലബന്ധ (Mula Bandha) പരിശീലിക്കുന്നത് ആർത്തവ വേദന, പ്രസവ വേദന, സ്ത്രീകളിലെ ലൈംഗിക ബുദ്ധിമുട്ടുകൾ എന്നിവ ഒഴിവാക്കുകയും അതുപോലെ അകാല സ്ഖലനത്തെ ചികിത്സിക്കുകയും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ സ്രവണം നിയന്ത്രിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.
Read more മലൈകയുടെ മേല്‍നോട്ടത്തില്‍ അര്‍ജുന് യോഗ പരിശീലനം...