നിലക്കടല കഴിച്ചതിന് ശേഷം ഉടനെ വെള്ളം കുടിക്കാറുണ്ടോ?

Published : Oct 07, 2026, 05:45 PM IST
PEANUT

Synopsis

നിലക്കടലയിൽ പ്രകൃതിദത്തമായ എണ്ണകളും നേർത്ത പൊടിപടലങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് തൊണ്ടയിൽ നേരിയ അസ്വസ്ഥതയോ ചൊറിച്ചിലോ പെട്ടെന്നുള്ള ചുമയോ ഉണ്ടാക്കിയേക്കാം.

നിലക്കടല കൊറിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. നിലക്കടല തിന്നാലുടൻ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. നിലക്കടല പൊതുവെ ഡ്രൈ ആയതിനാൽ ദാഹം കൂടും എന്നതാണ് ഒരു കാരണം. നിലക്കടല ശരീരത്തിൽ ചൂടുണ്ടാക്കുമെന്നും കഴിച്ചയുടൻ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, അല്ലെങ്കിൽ ജലദോഷം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

നിലക്കടലയിൽ പ്രകൃതിദത്തമായ എണ്ണകളും നേർത്ത പൊടിപടലങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് തൊണ്ടയിൽ നേരിയ അസ്വസ്ഥതയോ ചൊറിച്ചിലോ പെട്ടെന്നുള്ള ചുമയോ ഉണ്ടാക്കിയേക്കാം.

മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് എന്നതാണ്. വെള്ളം കുടിക്കുമ്പോൾ അത് ശരീരത്തിന്റെ താപനിലയുടെ ബാലൻസ് ഇല്ലാതാക്കും ഇത് ചൂടിനെ കെടുത്തും. പെട്ടെന്നുള്ള ഈ ചൂടും തണുപ്പും ചുമയ്ക്കും ജലദോഷത്തിനും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

പെട്ടെന്നുള്ള ചൂടും തണുപ്പും ചുമയ്ക്കും കാരണമാകും. എന്ന് മാത്രമല്ല ജലദോഷവും ശ്വാസ സംബന്ധിയായ പ്രശ്നങ്ങൾക്കും ഇത്തരത്തിൽ നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് കാരണമാകാറുണ്ട്.

കുട്ടികൾ നിലക്കടല കഴിച്ച ശേഷം ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. ഇത്തരത്തിൽ ചെയ്യുമ്പോൾ പല കുട്ടികളിലും അലർജ്ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്ന് മാത്രമല്ല. ചില കുട്ടികൾക്കും മുതിർന്നവർക്കും നിലക്കടല അലർജ്ജി ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നവരിൽ തൊണ്ടയിൽ കരകരപ്പും അസ്വസ്ഥതയും ഉണ്ടാക്കും. അത് കൊണ്ട് തന്നെ നലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.

നിലക്കടല കഴിച്ചതിന് ശേഷം തൊണ്ടയ്ക്ക് അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുള്ളവർക്ക് 10 മുതൽ 15 മിനിറ്റ് വരെ കാത്തിരിക്കുന്നത് ഗുണകരമായിരിക്കും. തണുത്ത വെള്ളത്തിന് പകരം സാധാരണ താപനിലയിലുള്ള വെള്ളം തിരഞ്ഞെടുക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാരുകളോ പ്രോട്ടീനോ : വയറുനിറഞ്ഞെന്ന് തോന്നുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും മികച്ചത് ഏതാണ്?
കാഴ്ച്ചശക്തി കൂട്ടാനായി സഹായിക്കുന്ന ആറ് പാനീയങ്ങൾ