Asianet News MalayalamAsianet News Malayalam

കാന്‍സര്‍ ചികിത്സയ്ക്കായി നന്ദുവിന് ലഭിച്ചത് 50 ലക്ഷം രൂപ, വെെറലായി കുറിപ്പ്

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ നന്ദു മഹാദേവന്‍ കഴിഞ്ഞ നാല് വര്‍ഷമായി കാന്‍സറിന് ചികിത്സ തേടുകയാണ്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് നന്ദുവിനെ ഫോളോ ചെയ്യുന്നത്. 

nandu mahadevan thanked face book friends for help cancer treatment
Author
Trivandrum, First Published Aug 18, 2020, 10:05 PM IST

കാന്‍സര്‍ എന്ന രോഗത്തിന് വെല്ലുവിളിയാണ് നന്ദു മഹാദേവന്‍ എന്ന യുവാവ്. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും കാന്‍സര്‍ പടര്‍ന്നുകയറുമ്പോള്‍ അവന്‍ നടത്തുന്ന പോരാട്ടം വാക്കുകള്‍ക്ക് അതീതമാണ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ നന്ദു മഹാദേവന്‍ കഴിഞ്ഞ നാല് വര്‍ഷമായി കാന്‍സറിന് ചികിത്സ തേടുകയാണ്.

സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് നന്ദുവിനെ ഫോളോ ചെയ്യുന്നത്. ഇതുവരെയും തന്റെ ചികിത്സയ്ക്കായി നന്ദു ആരോടും പണം അഭ്യർഥിച്ചിരുന്നില്ല. എന്നാൽ ഭാരിച്ച ചികിത്സ ചെലവ് താങ്ങാന്‍ പറ്റാതായതോടെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് നന്ദു ആദ്യമായി കഴിഞ്ഞ ദിവസം സഹായം അഭ്യർഥിച്ച് കൊണ്ട് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

നന്ദുവിന്റെ പോസ്റ്റ് കണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കൾ ചേർന്ന് 12 മണിക്കൂറുകൾ കൊണ്ട് നന്ദുവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത് 50 ലക്ഷം രൂപയാണ്. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ആവശ്യത്തിലധികം പണം ലഭിച്ച നന്ദു, അതോടെ തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് നിർത്താൻ എല്ലാവരോടും അഭ്യർത്ഥിച്ചു. കൃതജ്ഞത രേഖപ്പെടുത്തി കൊണ്ടുള്ള നന്ദുവിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

മതി മതി മതി മതി...
മനസ്സു നിറഞ്ഞാണ്‌ ഞാൻ പറയുന്നത്..

ഭയങ്കര അത്ഭുതം തോന്നുന്നു..
ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകൾ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങൾ എനിക്ക് കണ്ടെത്തി തന്നത്...

ഇപ്പോൾ ഞാൻ മൗനം പാലിച്ചാൽ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം..

അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..
എനിക്ക് മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോൾ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്..

അത് ന്റെ ചങ്കുകൾ നിമിഷനേരം കൊണ്ട് നൽകുകയും ചെയ്തു..

"സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല.."
സഹായിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ട്..""
പ്രിയപ്പെട്ടവർ അയച്ച മെസ്സേജുകളിൽ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്..

സത്യത്തിൽ നിങ്ങളുടെ ഈ വാക്കുകൾ എന്റെ കണ്ണു നിറച്ചു..

നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്പാദ്യം..
ഈ സ്നേഹമല്ലേ ഏറ്റവും വലിയ നിധി..

ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാൽ ഇത്രകണ്ട് സ്നേഹത്തോടെ എന്റെ കൂടെ നിൽക്കുന്ന നിങ്ങളുടെ ഈ സ്നേഹത്തോളം വലുതല്ല ഒന്നും..

നന്ദു ആരാണ് എന്നു ചോദിച്ചാൽ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും..

മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാൽ കൃത്യമായി എനിക്കറിയില്ല..
കാരണം എന്റെ മുന്നിൽ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സർജറി ഉണ്ടെന്നോ എനിക്കറിയില്ല..
എന്റെ ഡോക്ടർമാർക്കും പറയാൻ കഴിയില്ല..
എന്തായാലും ഈ തുകയ്ക്കുള്ളിൽ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..

ഒരു കാര്യം ഞാനുറപ്പ് തരുന്നു..
അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവൻ നിങ്ങളുടെ സമ്മതത്തോടെ തന്നെ അർഹതയുള്ള കരങ്ങളിൽ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും...

ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..
മരണം വരെ അങ്ങനെ തന്നെ ആയിരിക്കും..

ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാൻ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്..
അതുകൊണ്ട് എന്നെ സഹായിച്ച ഷെയർ ചെയ്ത എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകൾ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്..

കേരളം എന്നെ സഹായിക്കുകയല്ല..
എന്റെ അമ്മയാകുകയാണ്..

നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ

ഫൈനൽ സ്റ്റേജ് കാൻസറിന്റെ കൊടിയവേദനയിൽ കഴിഞ്ഞ സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊന്നു; മുൻ ഭർത്താവിന് ജീവപര്യന്തം തടവ്
 

Follow Us:
Download App:
  • android
  • ios