പൊരുതി ജയിച്ച് ശ്രീപ്രണവ്, ഇനി കിംസ്‌ ഹെൽത്ത് കാൻസർ സെന്ററിന്റെ 'ലിറ്റിൽ സൂപ്പർ ഹീറോ'

Published : Apr 14, 2026, 05:34 PM IST
patient

Synopsis

ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ ഡോ. അശ്വിൻ വി. നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ദൗത്യത്തിന് പിന്നിൽ.

തിരുവനന്തപുരം : അപൂർവ്വ രക്തരോഗത്തോടു പൊരുതി ജയിച്ച ഒൻപത് വയസ്സുകാരൻ ഇനി 'ലിറ്റിൽ സൂപ്പർ ഹീറോ'. അതിതീവ്രമായ അപ്ലാസ്റ്റിക് അനീമിയ (Very Severe Aplastic Anemia) ബാധിച്ച എസ്.ബി. ശ്രീപ്രണവ് എന്ന ഒൻപതുകാരനാണ് കിംസ്‌ഹെൽത്ത് കാൻസർ സെന്ററിൽ വിജയകരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്.

കുടുംബാംഗങ്ങൾക്കിടയിൽ യോജിച്ച മജ്ജ (Donor) കണ്ടെത്താൻ കഴിയാത്തതായിരുന്നു ശ്രീപ്രണവിന്റെ ചികിത്സയിൽ നേരിട്ട പ്രധാന വെല്ലുവിളി. എന്നാൽ അന്യരിലും ഒരു കൂട്ടുണ്ട് എന്ന പ്രതീക്ഷ വച്ച മെഡിക്കൽ സംഘം, പുറത്തുനിന്നുള്ള ഒരു വ്യക്തിയിൽ നിന്ന് യോജിച്ച മജ്ജ കണ്ടെത്തുകയും (Matched Unrelated Donor - MUD), ട്രീട്മെൻറ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 

ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ ഡോ. അശ്വിൻ വി. നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ദൗത്യത്തിന് പിന്നിൽ. ജീവിതത്തിലേക്ക് കരുത്തോടെ മടങ്ങിയെത്തിയ ശ്രീപ്രണവിന് ആശുപത്രി അധികൃതർ 'സർട്ടിഫിക്കറ്റ് ഓഫ് കറേജ്' നൽകി ആദരിച്ചു. ശസ്ത്രക്രിയയുടെ വിജയത്തോടൊപ്പം തന്നെ, മയലോമ ബാധിച്ച രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി സൗജന്യ ബോധവൽക്കരണ സെമിനാറും കിംസ്ഹെൽത്ത് കാൻസർ സെന്റർ സംഘടിപ്പിച്ചു. രോഗത്തെക്കുറിച്ചും നൂതന ചികിത്സാ രീതികളെക്കുറിച്ചും ഓസ്ലർ ഹാളിൽ നടന്ന ചടങ്ങിൽ വിദഗ്ധർ ക്ലാസുകൾ നൽകി. 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗം; തിരിച്ചറിയേണ്ട സൂചനകള്‍
പെയിൻ കില്ലർ കഴിക്കുന്നതിന് മുമ്പ് നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കണം