പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; കരട് നിര്‍ദേശം

Web Desk   | Asianet News
Published : Jun 08, 2022, 09:30 AM ISTUpdated : Jun 08, 2022, 09:32 AM IST
പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; കരട് നിര്‍ദേശം

Synopsis

കുറിപ്പടി ആവശ്യമില്ലാതെ ഫാർമസിസ്റ്റുകൾക്ക് വിൽക്കാൻ നിയമപരമായി അനുവാദമുള്ള മരുന്നുകളാണ് 'ഓവർ-ദി-കൗണ്ടർ (OTC) എന്ന് പറയുന്നത്. OTC മരുന്നുകൾ ആരോഗ്യപരിരക്ഷയിലേക്ക് വേഗത്തിലും വിലക്കുറവിലും പ്രവേശനം അനുവദിക്കുന്നു. 

പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി കരടു നിർദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു.

ചുമ, ജലദോഷം, ചർമ്മത്തിലെ തിണർപ്പ് എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ, നാസൽ ഡീകോംഗെസ്റ്റന്റുകൾ, ആൻറി ഫംഗൽസ് തുടങ്ങിയ മരുന്നുകൾ ഓവർ-ദി-കൗണ്ടർ (over-the-counter) വിഭാഗത്തിന് കീഴിൽ പട്ടികപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതിനാൽ കുറിപ്പടി ഇല്ലാതെ തന്നെ ഉടൻ ലഭ്യമായേക്കാം.

16 മരുന്നുകളിൽ ആന്റിസെപ്റ്റിക്, അണുനാശിനി ഏജന്റായ പോവിഡോൺ അയോഡിൻ ഉൾപ്പെടുന്നു. മോണരോഗത്തിനുള്ള ക്ലോറോഹെക്‌സിഡിൻ മൗത്ത് വാഷ്, ക്ലോട്രിമസോൾ ഒരു ആന്റിഫംഗൽ ക്രീം, ചുമയ്ക്കുള്ള ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് ഗുളികകൾ, വേദനസംഹാരിയായ തൈലം ഡിക്ലോഫെനാക്, മുഖക്കുരുവിന് ഒരു ആന്റി ബാക്ടീരിയൽ ആയ ബെൻസോയിൽ പെറോക്സൈഡ്, ആൻറിഅലർജിക് മരുന്നുകൾ  എന്നിവയുൾപ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക.

1945ലെ ഡ്രഗ്‌സ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. 
പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടർന്നും രോഗം ഭേദമായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിർദേശത്തിൽ പറയുന്നു.

എന്താണ് ഓവർ-ദി-കൗണ്ടർ(ഒടിസി)?

കുറിപ്പടി ആവശ്യമില്ലാതെ ഫാർമസിസ്റ്റുകൾക്ക് വിൽക്കാൻ നിയമപരമായി അനുവാദമുള്ള മരുന്നുകളാണ് 'ഓവർ-ദി-കൗണ്ടർ (OTC) എന്ന് പറയുന്നത്. OTC മരുന്നുകൾ ആരോഗ്യപരിരക്ഷയിലേക്ക് വേഗത്തിലും വിലക്കുറവിലും പ്രവേശനം അനുവദിക്കുന്നു. 

ഇന്ത്യയിൽ OTC മരുന്നുകളുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് നിയമപ്രകാരം അംഗീകൃത OTC മരുന്നുകളുടെ ഒരു വിഭാഗം, രോഗികളുടെ അവബോധ പരിപാടികൾ, ഫാർമസിസ്റ്റുകളുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും പിന്തുണ എന്നിവ ആവശ്യമാണ്.

Read more അറിയാം തെറ്റിദ്ധരിപ്പിക്കുന്ന ചില ക്യാന്‍സര്‍ ലക്ഷണങ്ങളെ കുറിച്ച്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ