Chandipura Virus Outbreak : ഗുജറാത്തിൽ ഭീതി പടർത്തി ചാന്ദിപുര വൈറസ് ; എന്താണ് ചാന്ദിപുര വൈറസ്? ലക്ഷണങ്ങൾ അറിയാം

Published : Jul 09, 2026, 03:24 PM IST
chandipura virus

Synopsis

ചണ്ഡിപുര വൈറസ് ബാധ സാധാരണയായി പെട്ടെന്ന് ഉയർന്ന പനിയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് കടുത്ത തലവേദന, ഛർദ്ദി, ഹൃദയാഘാതം, മാനസികാവസ്ഥയിൽ മാറ്റം എന്നിവ ഉണ്ടാകും. 

​ഗുജറാത്തിൽ ഭീതി പടർത്തി ചാന്ദിപുര വൈറസ്. ദിവസങ്ങൾക്കുള്ളിൽ മൂന്നാമതൊരു കുട്ടിയുടെ കൂടി മരണം റിപ്പോർട്ട് ചെയ്തതോടെ ചന്ദിപുര വൈറസ് വ്യാപനം കൂടുതൽ ഗുരുതരമായിരിക്കുകയാണ്. സബർകാന്ത ജില്ലയിലെ ഹിമത്നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറ് വയസ്സുകാരനാണ് മരിച്ചത്.

അതീവ ഗുരുതരാവസ്ഥയിൽ നാല് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈ കുട്ടിയുടെ പരിശോധനാഫലത്തിൽ മാരകമായ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ ദാരുണമായ മരണത്തെത്തുടർന്ന്, പ്രാദേശിക ആരോഗ്യ അധികൃതരും സംസ്ഥാന ഭരണകൂടവും അടിയന്തര പ്രതിരോധ നടപടികളും നിയന്ത്രണ പ്രവർത്തനങ്ങളും ഊർജിതമാക്കി.

എന്താണ് ചാന്ദിപുര വൈറസ്?

ചാന്ദിപുര വൈറസ് (CHPV) എന്നത് പ്രധാനമായും 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ബാധിക്കുകയും 'അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം' (AES) ഉണ്ടാക്കുകയും ചെയ്യുന്ന, ഉയർന്ന മരണനിരക്കുള്ളതും പുതുതായി ഉയർന്നുവരുന്നതുമായ ഒരു മൃഗജന്യ രോഗകാരിയാണ്. തലച്ചോറിലുണ്ടാകുന്ന കടുത്ത വീക്കം ഈ വൈറസ് ബാധയുടെ പ്രധാന സവിശേഷതയാണ്. റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ.

ചണ്ഡിപുര വൈറസ് ബാധ സാധാരണയായി പെട്ടെന്ന് ഉയർന്ന പനിയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് കടുത്ത തലവേദന, ഛർദ്ദി, ഹൃദയാഘാതം, മാനസികാവസ്ഥയിൽ മാറ്റം എന്നിവ ഉണ്ടാകും. ദ്രുതഗതിയിലുള്ള പുരോഗതി തലച്ചോറിന്റെ വീക്കം പോലുള്ള എൻസെഫലൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ), മറ്റ് സീറോളജിക്കൽ ടെസ്റ്റുകൾ എന്നിവ ഉപയോഗിച്ച് രോഗിയുടെ സാമ്പിളുകളിൽ വൈറൽ ആർഎൻഎ കണ്ടെത്തുന്നതിലൂടെയാണ് വൈറസ് ബാധ കണ്ടെത്തുന്നത്. 2024 ലും ​ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് നിരവധി പേർ മരിച്ചിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി ഒരു ഗ്ലാസ് പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചു നോക്കൂ
ഡാർക്ക് ചോക്ലേറ്റാണോ ഏറെ ഇഷ്ടം? എങ്കിൽ ഇതറിഞ്ഞിരിക്കൂ