മുടിയെയും ചർമ്മത്തെയും സംരക്ഷിക്കാൻ ചിയ സീഡ് ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

Published : Nov 18, 2025, 03:12 PM IST
chia seed

Synopsis

ചിയ സീഡ് വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് സഹായിക്കുന്നു. chia seed for skin and hair

ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങൾ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ചിയ സീഡിൽ സ്വാഭാവികമായും ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, സിങ്ക്, മഗ്നീഷ്യം പോലുള്ള അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. 

ചിയ വിത്തുകൾ ചർമ്മത്തിന് ഗുണം ചെയ്യും. ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും, ചുവപ്പും മുഖക്കുരുവും കുറയ്ക്കാനും കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ഒമേഗ-3 ഫാറ്റി ആസിഡുകൾ തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് അവയെ ശക്തമാക്കുകയും മുടി പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിനായി ചിയ സീഡ് ഉപയോ​ഗിക്കേണ്ട വിധമാണ് ഇനി പറയുന്നത്...

ഒന്ന്

ചിയ സീഡ് വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ചിയ സീഡ് വെള്ളം കുടിക്കുന്നത് മുടിയെ ബലമുള്ളതാക്കുന്നു. ഈ പാനീയം ജലാംശം നൽകുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

രണ്ട്

ചിയ സീഡ് ഓട്സിലോ സാലഡിലോ ചേർത്ത് കഴിക്കുന്നതും ചർമ്മത്തിനും മുടിയ്ക്കും നല്ലതാണ്. ചിയ സീഡ് ഓട്സ് സ്മൂത്തി മുടിയെ കരുത്തുള്ളതാക്കുന്നു.

മൂന്ന്

തേൻ, ചിയ വിത്തുകൾ, ആപ്പിൾ, മാതളനാരങ്ങ, ചിക്കൂസ്, മറ്റ് സീസണൽ പഴങ്ങൾ തെെരിൽ ചേർത്ത് കഴിക്കുന്നതും കുടലിന്റെ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ്.

നാല്

ചിയ ലഡ്ഡു ഉണ്ടാക്കി നോക്കൂ. വറുത്ത ചിയ വിത്തുകൾ ഗോണ്ട്, ശർക്കര, ദേശി നെയ്യ്, ബദാം, എള്ള്, ഒരു നുള്ള് ഏലം എന്നിവയുമായി കലർത്തുക.

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ