
വീട്ടിലിരിക്കുമ്പോഴും പുറത്ത് പോകുമ്പോഴോ കുട്ടികളിൽ പൊള്ളലേറ്റാൽ എന്ത് ചെയ്യണമെന്ന് മിക്ക രക്ഷിതാക്കൾക്കും അറിയില്ല. വളരെ ശ്രദ്ധ വേണ്ട ഒരു കാര്യമാണ്. പല രീതികളിൽ കുട്ടികളിൽ പൊള്ളലേൽക്കാം. ചിലപ്പോൾ തിളച്ച വെള്ളം വീണാകാം. അല്ലെങ്കിൽ തീയിൽ നിന്ന് നേരിട്ടാകാം. അല്ലെങ്കിൽ ചൂടുള്ള വസ്തുവിൽ നിന്നുമാകാം.
കുട്ടികളിൽ പൊള്ളലേറ്റ് കഴിഞ്ഞാൽ ആദ്യം തന്നെ ആ സ്ഥലത്ത് നിന്ന് മാറ്റുക. ശേഷം പേസ്റ്റ്, മഞ്ഞ് പോലുള്ളവ പുരട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അത് അണുബാധ ഉണ്ടാക്കുന്നതിന് ഇടയാക്കും. കുട്ടികൾക്ക് പൊള്ളലേറ്റ് കഴിഞ്ഞാൽ ആദ്യം തന്നെ 20 മിനുട്ട് നേരം വെള്ളമൊഴിച്ച് കഴുകുക. കാരണം ഇത് കുട്ടികളിൽ വേദന കുറയ്ക്കാൻ സഹായിക്കും.
മറ്റൊന്ന് അണുബാധ ഉണ്ടാക്കാതിരിക്കാനും സഹായിക്കും. ശേഷം വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുക. ആ സമയത്ത് വീടുകളിൽ ആന്റിബയോട്ടിക് ക്രീമുകൾ ഉണ്ടെങ്കിൽ പൊള്ളലേറ്റ ഭാഗത്ത് പുരട്ടി കൊടുക്കുക. എണ്ണ, നെയ്യ് പോലുള്ളവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടി കൊടുക്കാതിരിക്കുക എന്ന് തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ ട്രോമ വിഭാഗത്തിലെ കൺസൾട്ടൻ്റായ ഡോ. ഷമീം കെ.യു പറയുന്നു.
കുട്ടികളിൽ കൂടുതലും വീഴ്ചകളാണ് ഉണ്ടാവുക. കുട്ടികൾ വീണ് കഴിഞ്ഞാൽ തലച്ചോറിൽ ക്ഷതമേൽക്കാനുള്ള സാധ്യത വളരെ കുറവാണ്. അത് പോലെ തന്നെ നട്ടെല്ലിന് ഏൽക്കുന്ന ക്ഷതവും വളരെ കുറവായിരിക്കും. എന്നാൽ നെഞ്ച് , വയറ് എന്നിവിടങ്ങളിൽ ക്ഷതമേൽക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ഡോ. ഷമീം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam