Weight Loss Stories : നാല് മാസം കൊണ്ട് കുറച്ചത് 27 കിലോ ; വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളുമായി അനന്തു തമ്പി

Published : Dec 13, 2025, 08:13 AM IST
weight loss

Synopsis

കിതപ്പ്, പടികൾ കയറാനുള്ള പ്രയാസമെല്ലാം വണ്ണം ഉണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നു. അന്ന് ജങ്ക് ഫുഡും അത് പോലെ സോഫ്റ്റ് ഡ്രിങ്ക്സ് കൂടുതൽ കഴിച്ചിരുന്നുവെന്ന് അനന്തു പറയുന്നു. 

അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഭാരം കൂട്ടാൻ എളുപ്പമാണ്. കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും പറയുന്നത്. ഭക്ഷണക്രമം മാത്രമല്ല ജീവിതശെെലിയിലെ മറ്റ് ചില മാറ്റങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നുണ്ട്. വെറും നാല് മാസം കൊണ്ട് 27 കിലോ ഭാരമാണ് എറണാകുളം പള്ളുരുത്തി സ്വദേശി അനന്തു തമ്പി കുറച്ചത്. അനന്തു തന്റെ വെയ്റ്റ് ലോസ് യാത്ര ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനൊപ്പം പങ്കുവയ്ക്കുന്നു.

അന്ന് 97 കിലോ, ഇന്ന് 70 കിലോ

വണ്ണം ഉണ്ടായിരുന്ന സമയത്ത് ആത്മവിശ്വാസം കുറവ് ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റാത്തതുമെല്ലാമാണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. തിരക്കിനിടയിൽ പോകുമ്പോഴും ഒറ്റപ്പെട്ട അവസ്ഥ നേരിട്ടുവെന്ന് അനന്തു തമ്പി പറയുന്നു. വണ്ണം ഉണ്ടായിരുന്ന സമയത്ത് ഫാറ്റി ലിവർ ബോഡറിലായിരുന്നു. കിതപ്പ്, പടികൾ കയറാനുള്ള പ്രയാസമെല്ലാം വണ്ണം ഉണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നു. അന്ന് ജങ്ക് ഫുഡും അത് പോലെ സോഫ്റ്റ് ഡ്രിങ്ക്സ് കൂടുതൽ കഴിച്ചിരുന്നുവെന്ന് അനന്തു പറയുന്നു.

‘ആദ്യം പഞ്ചസാരയും ഓയിലും ഒഴിവാക്കി’

വണ്ണം കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ ഒരു ദിവസം ആറ് നേരം ഭക്ഷണം കഴിക്കാൻ‌ തുടങ്ങി. തുടക്കത്തിൽ എണ്ണയും പഞ്ചസാരയുമാണ് ഒഴിവാക്കിയത്. ആദ്യത്തെ ഒരു മാസം ചോറ് കഴിച്ചിരുന്നു. വളറെ പതുക്കെയാണ് ചോറ് ഒഴിവാക്കിയത്. വണ്ണം ഉണ്ടായിരുന്ന സമയത്ത് വളരെ വെെകിയാണ് എഴുന്നേറ്റിരുന്നത്. അത് കൊണ്ട് തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കില്ലായിരുന്നു. എന്നാൽ ഡയറ്റ് തുടങ്ങിയപ്പോൾ ബ്രേക്ക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം എല്ലാം ക്യത്യസമയത്ത് തന്നെ കഴിച്ച് തുടങ്ങി.

രാവിലെ ബ്രേക്ക്ഫാസ്റ്റിന് 5 മുട്ടയുടെ വെള്ളയും 70 ഗ്രാം ഓട്സുമാണ് കഴിക്കുന്നത്. ഓട്സ് അൽപം വെള്ളം ചേർത്ത് തിളപ്പിച്ച ശേഷം കഴിക്കാറാണ് പതിവ്. ചില ദിവസങ്ങളിൽ നട്സ് ഏതെങ്കിലും രണ്ടെണ്ണം ചേർത്ത് സ്മൂത്തി പോലെ കഴിക്കും. 11 മണിക്ക് ഗ്രീൻ ആപ്പിൾ അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് കഴിക്കുക.

ഉച്ചയ്ക്ക് 200 ഗ്രാം ചോറും, 260 ഗ്രാം ചിക്കൻ വേവിച്ചത്, അച്ചിങ്ങ വേവിച്ചതും കൂടെ ചേർക്കും. അതൊടൊപ്പം വെള്ളരിക്കയും ക്യാരറ്റും സാലഡ് രൂപത്തിൽ കഴിക്കാറുണ്ട്. വെെകിട്ട് ജിമ്മിൽ പോകുന്നതിന് മുമ്പ് 5 മുട്ടയുടെ വെള്ള, 70 ഗ്രാം ഓട്സും കഴിക്കും. അത്താഴം 260 ഗ്രാം ചിക്കനും ബീൻസും ക്യാരറ്റും വെള്ളരിക്കയും സാലഡ് രൂപത്തിലോ ചിക്കനൊപ്പമോ കഴിക്കാം. 10 മണിക്ക് ശേഷമാണ് അത്താഴം കഴിക്കുന്നത്.

‘രാവിലെയും വെെകിട്ടും വർക്കൗട്ട് ചെയ്യും’

രാവിലെ അര മണിക്കൂറും വെെകിട്ട് ഒന്നര മണിക്കൂറാണ് വർക്കൗട്ട് ചെയ്യാറുള്ളത്. പള്ളുരുത്തിയിലുള്ള FIIT ASYLUM എന്ന ജിമ്മിലാണ് പോകുന്നത്. ന്യൂട്രീഷ്യനിസ്റ്റ് വിഷ്ണുവാണ് കൂടെ നിന്ന് ടെയിനിംഗ് തന്നിരുന്നത്. വിഷ്ണുവിന്റെ സപ്പോർട്ട് ഏറെ സഹായിച്ചു. ക്യത്യമായ ഡയറ്റ് പ്ലാനാണ് വിഷ്ണു തന്നിരുന്നതെന്നും അനന്തു പറയുന്നു. നമ്മളുടെ ശരീരമാണ്. നമ്മൾ വിചാരിച്ചാൽ എന്തായാലും വണ്ണം കുറയ്ക്കാൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടതെന്നും അനന്ദു പറയുന്നു.

അനന്തു തമ്പി ന്യൂട്രീഷ്യനിസ്റ്റ് വിഷ്ണുവിനൊപ്പം

‘ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കുകയാണ് വേണ്ടത്’

ഒന്നര ആഴ്ച കൊണ്ട് തന്നെ അനന്ദുവിന് മാറ്റം വന്ന് തുടങ്ങി. ക്യത്യമായ ഡയറ്റ് പ്ലാനാണ് അനന്ദുവിന് നൽകിയത്. പട്ടിണി കിടക്കാതെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് തന്നെയാണ് അനന്ദു ഭാരം കുറച്ചതെന്നും ന്യൂട്രീഷ്യനിസ്റ്റ് വിഷ്ണു കെ യു പറയുന്നു. 

ഒരു ന്യൂട്രീഷ്യനിന്റെ സഹായത്തോടെയോ അല്ലെങ്കിൽ ഡയറ്റീഷ്യന്റെയോ സഹായത്തോടെ ഡയറ്റ് നോക്കുകയാണ് വേണ്ടതെന്നും വിഷ്ണു പറയുന്നു.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : പുരുഷന്മാരിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ
രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ