
ചെറിയ കുട്ടികൾക്ക് പോലും ചായയുടെ കാപ്പിയും കൊടുക്കുന്ന നിരവധി രക്ഷിതാക്കൾ ഇന്നുണ്ട്. മുതിർന്നവരെ പോലെയല്ല കുട്ടികൾക്ക് ചായയും കാപ്പിയും ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചായയും കാപ്പിയും കൊടുത്താലുള്ള ചില ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബാംഗ്ലൂരിലെ എം എസ് രാമയ്യ മെഡിക്കൽ കോളേജിലെ പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ സയ്യിദ് മുജാഹിദ് ഹുസൈൻ പറയുന്നു.
ഒന്ന്
ചായയിലും കാപ്പിയിലും അടങ്ങിയിട്ടുള്ള കഫീൻ കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമെന്ന് ഡോ. ഹുസൈൻ പറയുന്നു. ഇത് കുട്ടികളിലെ വികസ്വര നാഡീവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു. കൂടാതെ അസ്വസ്ഥത, ഉത്കണ്ഠ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫീൻ നൽകരുതെന്നും അമേരിക്കൻ അക്കാദമി ഓഫ് ചൈൽഡ് & അഡോളസെന്റ് സൈക്യാട്രി വ്യക്തമാക്കുന്നു.
രണ്ട്
കഫീൻ അധികമാകുന്നത് ഉറക്കക്കുറവിന് ഇടയാക്കും. ചായയോ കാപ്പിയോ കഴിക്കുന്നത് കുട്ടികളിലെ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. ചെറിയ അളവിലുള്ള കഫീൻ പോലും ഉറക്കത്തിന്റെ ഗുണനിലവാരവും ദൈർഘ്യവും കുറയ്ക്കും. ഇത് കുട്ടികളിലെ വളർച്ചയെയും പ്രതിരോധശേഷിയെയും ബാധിക്കും. 9-10 വയസ് പ്രായമുള്ള കുട്ടികളിൽ ദിവസേനയുള്ള കഫീൻ കൂടുതലായി കഴിക്കുന്നത് കുറഞ്ഞ ഉറക്ക ദൈർഘ്യവുമായി ബപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
മൂന്ന്
ചായ കുടിക്കുന്നത് കുട്ടികളിലെ പോഷകങ്ങളുടെ ആഗിരണത്തെയും തടസ്സപ്പെടുത്തും. ചായയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് കുട്ടികളിൽ ഇരുമ്പിന്റെ കുറവിന് കാരണമാകും. കൂടാതെ, കുട്ടികളിൽ വിളർച്ചയ്ക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു.
നാല്
ചായയും കാപ്പിയും കുടിക്കുന്നത് പല്ലിൽ കറ ഉണ്ടാകാനും പല്ലിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാനും ഇടയാക്കും. പഞ്ചസാരയും പാലും ചേർത്ത ചായയോ കാപ്പിയോ കുടിക്കുന്നത് ചെറുപ്രായത്തിൽ തന്നെ പല്ലിന്റെ നിറം മാറുന്നതിനും ക്ഷയത്തിനും കാരണമാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam