Cholesterol Symptom : കൊളസ്ട്രോള്‍ ഉണ്ടെന്ന് അറിയാതെ പോകുമ്പോള്‍ സംഭവിക്കുന്നത്; കാലില്‍ കാണുന്ന ലക്ഷണം...

Published : Nov 06, 2022, 11:14 PM IST
Cholesterol Symptom :  കൊളസ്ട്രോള്‍ ഉണ്ടെന്ന് അറിയാതെ പോകുമ്പോള്‍ സംഭവിക്കുന്നത്; കാലില്‍ കാണുന്ന ലക്ഷണം...

Synopsis

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ പരുക്കുകളോ മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിന്‍റെ ഭാഗമായാണ് മിക്ക കേസുകളിലും കൊളസ്ട്രോള്‍ കണ്ടെത്തപ്പെടുന്നത്. അല്ലെങ്കില്‍ പ്രായമായവരില്‍ നടത്തുന്ന സാധാരണ ചെക്കപ്പുകളില്‍ അറിയാം.

കൊളസ്ട്രോളിനെ ജീവിതശൈലീരോഗങ്ങളില്‍ പെടുത്തിയാണ് നാം കണക്കാക്കുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോള്‍ എത്രമാത്രം അപകടമാണ് രോഗിക്കുണ്ടാക്കുകയെന്ന വിഷയം ഇപ്പോള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഹൃദയാഘാതവും പക്ഷാഘാതവും പോലുള്ള വളരെ ഗൗരവതരമായ അവസ്ഥകളിലേക്ക് വരെ കൊളസ്ട്രോള്‍ രോഗിയെ എത്തിക്കാം. 

അതിനാല്‍ തന്നെ കൊളസ്ട്രോള്‍ സമയത്തിന് കണ്ടെത്തുകയും ചികിത്സയും ഡയറ്റും അടക്കമുള്ള പ്രതിരോധങ്ങള്‍ സജ്ജമാക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഒരു വിഭാഗം പേരില്‍ കൊളസ്ട്രോള്‍ സമയത്തിന് കണ്ടെത്തപ്പെടാതെ പോകാറുണ്ട്. 

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ പരുക്കുകളോ മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിന്‍റെ ഭാഗമായാണ് മിക്ക കേസുകളിലും കൊളസ്ട്രോള്‍ കണ്ടെത്തപ്പെടുന്നത്. അല്ലെങ്കില്‍ പ്രായമായവരില്‍ നടത്തുന്ന സാധാരണ ചെക്കപ്പുകളില്‍ അറിയാം. എന്നാല്‍ ചെറുപ്പക്കാരില്‍ കൊളസ്ട്രോള്‍ കണ്ടെത്തുന്നതിന് നേരത്തെ സൂചിപ്പിച്ചത് പോലുള്ള അവസരങ്ങള്‍ തന്നെ വരണം. 

ഇത്തരത്തിലുള്ള അവസരങ്ങളുണ്ടാകാത്ത പക്ഷം കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കണ്ടെത്തപ്പെടാതെ പോകാം. ഇത് വലിയ അപകടമാണ് പിന്നീടുണ്ടാക്കുക. കൊളസ്ട്രോള്‍ ആണെങ്കില്‍ അത് അധികരിക്കും വരെ കാര്യമായ ലക്ഷണങ്ങളൊന്നും രോഗിയില്‍ പ്രകടമാകണമെന്നുമില്ല. 

എന്നാല്‍ ഇത്തരത്തില്‍ കൊളസ്ട്രോളുള്ള വിവരം അറിയാതെ ഏറെ മുന്നോട്ടുപോകുമ്പോള്‍ രോഗിയില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും.അത്തരത്തില്‍ കാലില്‍ കാണപ്പെടുന്നൊരു ലക്ഷണത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

കൊളസ്ട്രോള്‍ ശ്രദ്ധിക്കാതെ മുന്നോട്ടുപോകുമ്പോള്‍ അധികമായ കൊഴുപ്പ് രക്തക്കുഴലുകളില്‍ അടിയാൻ തുടങ്ങും. ഇത് രക്തക്കുഴലുകളിലൂടെ സുഗമമായി രക്തയോട്ടം നടക്കുന്നത് തടയും. ഇതോടെയാണ് ഇപ്പറയുന്ന ലക്ഷണം കാണപ്പെടുക. അതായത് ശരീരത്തിന്‍റെ ചില ഭാഗങ്ങളിലേക്ക്- പ്രത്യേകിച്ച് കാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇങ്ങനെ ഭാഗികമായി പ്രശ്നത്തിലാവുക. ഈ അവസ്ഥയെ 'പെരിഫറല്‍ ആര്‍ട്ടെറി ഡിസീസ്' (പിഎഡി)  എന്നാണ് പറയുന്നത്. 

രക്തയോട്ടം പ്രശ്നത്തിലാകുന്നതോടെ കാലില്‍ അസ്വസ്ഥത, വേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളുണ്ടാകുന്നു. എന്തെങ്കിലും ജോലി ചെയ്യുമ്പോഴായിരിക്കും അധികവും ഈ വേദന അനുഭവപ്പെടുക. വിശ്രമിക്കുമ്പോള്‍ ഇത് കുറയുകയും ചെയ്യാം. കാലിന്‍റെ മസിലിന്‍റെ ഭാഗത്തായിരിക്കും വേദന കൂടുതല്‍.

ഇത് പിന്നെ അരിച്ചരിച്ച് തുടകളിലേക്കും പിൻഭാഗത്തേക്കുമെല്ലാം എത്താം. ക്രമേണ കായികമായ കാര്യങ്ങളിലൊന്നും സജീവമാകാൻ കഴിയാതെയാകാം. കാല്‍പാദം എപ്പോഴും തണുത്തിരിക്കുക, ചര്‍മ്മത്തില്‍ ചുവപ്പ് അടക്കമുള്ള നിറവ്യത്യാസം, കാല്‍വിരലുകളിലും മറ്റും എപ്പോഴും അണുബാധയുണ്ടാവുക, ഇത് മാറാതിരിക്കുക, കാലുകളില്‍ മരവിപ്പ്, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പിഎഡി മൂലമുണ്ടാകാം.

കാലുവേദന പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാലിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്ന പക്ഷം തീര്‍ച്ചയായും ഡോക്ടറെ കാണുക. കൊളസ്ട്രോള്‍ ആണെങ്കില്‍ അത്യാവശ്യമായും ചികിത്സ തേടേണ്ട ഘട്ടമായിരിക്കുമിത്. വളരെ ലളിതമായ രക്തപരിശോധനയിലൂടെ തന്നെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താവുന്നതേയുള്ളൂ. അതിനാല്‍ ആറുമാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലോ എങ്കിലും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുന്നത് എപ്പോഴും നല്ലതാണ്.

Also Read:- സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമായി വരുന്ന അഞ്ച് കാര്യങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക