
ചർമ്മത്തെ സംരക്ഷിക്കാൻ മികച്ചാണ് കാപ്പി പൊടി. കാപ്പി ഊർജ്ജം വർദ്ധിപ്പിക്കുക മാത്രമല്ല, ചർമ്മത്തിൽ പുരട്ടുമ്പോൾ അത് ശ്രദ്ധേയമായ ചില ഫലങ്ങൾ നൽകും. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ കാപ്പി, വീക്കം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പതിവായി കാപ്പി കുടിക്കുകയോ ഫേസ് പാക്കായി മുഖത്ത് പുരട്ടുകയോ ചെയ്യുന്ന കറുത്ത പാടുകൾ അകറ്റാനും സഹായിക്കുന്നു.
കാപ്പി ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാപ്പിയിലെ ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മുഖക്കുരു കുറയ്ക്കാനും യുവി കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയും. ചർമ്മത്തെ സംരക്ഷിക്കാൻ പരീക്ഷിക്കാം കാപ്പി കൊണ്ടുള്ള ഫേസ് പാക്കുകൾ..
ഒന്ന്
ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടിയും ഒരു ടേബിൾ സ്പൂൺ തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക. 20 മിനുട്ട് നേരം ഈ പാക്ക് ഇടുക. ശേഷം കഴുകി കളയുക.
രണ്ട്
ഒരു ടേബിൾ സ്പൂൺ കാപ്പി പൊടിയും രണ്ട് ടേബിൾസ്പൂൺ പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.
മൂന്ന്
ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.