കൈപ്പത്തി എപ്പോഴും വിയർക്കുന്നുണ്ടോ? കാരണങ്ങൾ ഇതാണ്

Published : Feb 24, 2026, 12:11 PM IST
sweaty hands

Synopsis

ഹൈപ്പർഹൈഡ്രോസിസ് എന്ന അവസ്ഥയാണ് ആദ്യത്തെ കാരണം. കൈകളിൽ അമിതമായി വിയർക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണം പ്രൈമറി ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്.

കെെകൾ എപ്പോഴും വിയർക്കുന്നതായി പലരും പറയാറുണ്ട്. വിയർക്കുന്ന കൈകൾ അസ്വസ്ഥത ഉളവാക്കുന്നതാണ്. പ്രത്യേകിച്ച് ഹസ്തദാനം ചെയ്യുമ്പോൾ, എഴുതുമ്പോൾ അല്ലെങ്കിൽ ഫോൺ ഉപയോഗിക്കുമ്പോൾ. ഇടയ്ക്കിടെ വിയർക്കുന്നത് സാധാരണമാണെങ്കിലും, തുടർച്ചയായി വിയർക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങളുടെ ലക്ഷണമാണ്. കെെപ്പത്തി വിയർക്കുന്നതിന്റെ ചില കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

ഹൈപ്പർഹൈഡ്രോസിസ് എന്ന അവസ്ഥയാണ് ആദ്യത്തെ കാരണം. കൈകളിൽ അമിതമായി വിയർക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണം പ്രൈമറി ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. പ്രൈമറി ഹൈപ്പർഹൈഡ്രോസിസ് കേസുകളിൽ സാധാരണയായി രാത്രിയിൽ വിയർപ്പ് കുറയുന്നു. എന്നിരുന്നാലും, ഹൈപ്പർഹൈഡ്രോസിസ് ഉണ്ടാകുമ്പോൾ രാത്രി വിയർപ്പ് ഉണ്ടാകാമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ (എഎഡി) പറയുന്നു. 

രണ്ട്

ഉത്കണ്ഠയും സമ്മർദ്ദവുമാണ് മറ്റൊരു കാരണം. പൊതു പ്രസംഗങ്ങൾ, പരീക്ഷകൾ അല്ലെങ്കിൽ സമ്മർദ്ദകരമായ സംഭാഷണങ്ങൾ എന്നിവയ്ക്കിടെ കൈകൾ വിയർക്കാം. സമ്മർദ്ദ ഹോർമോണുകൾ വിയർപ്പ് ഗ്രന്ഥികളെ സജീവമാക്കുന്നു. പ്രത്യേകിച്ച് കൈകൾ, കാലുകൾ, കക്ഷങ്ങൾ എന്നിവയിൽ.

മൂന്ന്

ഹൈപ്പർതൈറോയിഡിസം എന്നറിയപ്പെടുന്ന അമിതമായി പ്രവർത്തിക്കുന്ന തൈറോയ്ഡ്, മെറ്റബോളിസം വർദ്ധിപ്പിക്കുകയും അമിതമായ വിയർപ്പിന് കാരണമാവുകയും ചെയ്യും.

നാല്

പ്രമേഹരോഗികളിൽ, പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് വിയർപ്പ്, വിറയൽ, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ബലഹീനത, ആശയക്കുഴപ്പം അല്ലെങ്കിൽ വിശപ്പ് എന്നിവയ്‌ക്കൊപ്പം കൈകൾ വിയർക്കുന്നുണ്ടെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്.

അഞ്ച്

പ്രായപൂർത്തിയാകുമ്പോഴോ ഗർഭകാലത്തോ, ആർത്തവവിരാമത്തിലോ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ വിയർപ്പ് വർദ്ധിപ്പിക്കും. ചിലരിൽ ഈ ഘട്ടങ്ങളിൽ കൈകൾ വിയർക്കുന്നത് വർദ്ധിച്ചതായി കണ്ടേക്കാം.

ആറ്

ആന്റീഡിപ്രസന്റുകളും നാഡീവ്യവസ്ഥയെ ബാധിക്കുന്ന മരുന്നുകളും ഉൾപ്പെടെയുള്ള ചില മരുന്നുകൾ അമിതമായ വിയർപ്പിന് കാരണമാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുടി വളർച്ച വേ​ഗത്തിലാക്കുന്നതിന് സഹായിക്കുന്ന അഞ്ച് പോഷകങ്ങൾ
കോളോറെക്ടൽ ക്യാന്‍സര്‍ വരുന്നത് തടയാൻ ചെയ്യേണ്ട 5 കാര്യങ്ങൾ