Asianet News MalayalamAsianet News Malayalam

Juices for Weight Loss : വണ്ണം കുറയ്ക്കാൻ ഇതാ മൂന്ന് ഹെൽത്തി ജ്യൂസുകൾ

ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ ചില ജീവിതശൈലി മാറ്റങ്ങളോടൊപ്പം വളരെയധികം അച്ചടക്കവും നിശ്ചയദാർഢ്യവും ആവശ്യമാണ്. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകളുമുണ്ട്.

juices that will help you lose weight
Author
Trivandrum, First Published Jun 15, 2022, 10:35 AM IST

ശരീരഭാരം (weightloss) കുറയ്ക്കുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ ചില ജീവിതശൈലി മാറ്റങ്ങളോടൊപ്പം വളരെയധികം അച്ചടക്കവും നിശ്ചയദാർഢ്യവും ആവശ്യമാണ്. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകളുമുണ്ട്. ജ്യൂസുകൾ ശരീരഭാരം കുറയ്ക്കുകയും ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇനി ഏതൊക്കെയാണ് ആ ജ്യൂസ് എന്ന് നോക്കാം...

ഒന്ന്...

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകളിലൊന്നാണ് പാവയ്ക്ക ജ്യൂസ്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാൻ മികച്ചതാണ് പവയ്ക്ക ജ്യൂസ്. ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവർത്തനത്തിന് നല്ലതാണ്. പാവയ്ക്കയിൽ കലോറി കുറവാണ്, അതുകൊണ്ടുതന്നെ ശരീരഭാരം പെട്ടെന്ന് കുറഞ്ഞോളും.

 

juices that will help you lose weight

 

Read more  പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡറിന്റെ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

രണ്ട്...

ധാരാളം ജലാശം അടങ്ങിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇതിൽ കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലഘുഭക്ഷണമാണിത്. ഇതിലുള്ള ജലത്തിന്റെയും നാരുകളുടെയും സാന്നിധ്യം അമിതവിശപ്പിനെയും അധികഭക്ഷണത്തിന്റെയും തടയാൻ സഹായിക്കുന്നു.

 

juices that will help you lose weight

 

മൂന്ന്...

അത്ര രുചിയുള്ള ഒരു ജ്യൂസ് അല്ലെങ്കിൽ പോലും ഇതിൽ ഉയർന്ന അളവിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ കലവറ എന്നാണ് നെല്ലിക്കയെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ദഹനനാളത്തെ ശുദ്ധീകരിക്കുന്നു. അതിരാവിലെ ഉണർന്നെണീക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ കലോറികളെ വേഗത്തിൽ കത്തിച്ചു കളയാൻ സഹായിക്കുന്നു.

Read more  കിവി പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

 

Follow Us:
Download App:
  • android
  • ios