covid 19| 96 രാജ്യങ്ങൾ കൊവിഷീൽഡും കൊവാക്​സിനും അംഗീകരിച്ചുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി

Web Desk   | Asianet News
Published : Nov 10, 2021, 09:22 AM ISTUpdated : Nov 10, 2021, 09:40 AM IST
covid 19| 96 രാജ്യങ്ങൾ കൊവിഷീൽഡും കൊവാക്​സിനും അംഗീകരിച്ചുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി

Synopsis

എട്ട്​ വാക്​സിനുകൾക്കാണ്​ ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നൽകിയത്​​. ഇതിൽ രണ്ടെണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

96 രാജ്യങ്ങൾ കൊവിഷീൽഡും(Covishield) കൊവാക്​സിനും(Covaxin) അംഗീകരിച്ചതായി​ കേന്ദ്ര ആരോഗ്യമന്ത്രി(Union Health Minister) മാൻസുഖ് മാണ്ഡവ്യ. എട്ട്​ വാക്​സിനുകൾക്കാണ്​ ലോകാരോഗ്യ സംഘടന (World Health Organization) ഇതുവരെ അംഗീകാരം നൽകിയത്​​.

ഇതിൽ രണ്ടെണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി 96 രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് നിലവിലുള്ള കൊറോണ മാനദണ്ഡങ്ങളിൽ ഇളവുകളും അനുവദിക്കും.

കൊവിൻ ആപ്പിൽ നിന്നും സർട്ടിഫി‌ക്കറ്റ് ഡൗൺലോഡ് ചെയ്‌ത് യാത്രയ്‌ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡ, യു.എസ്​, ആസ്​ട്രേലിയ, സ്​പെയിൻ, യു.കെ, ഫ്രാൻസ്​, ജർമ്മനി, ബൽജിയം, റഷ്യ, സ്വിറ്റ്​സർലാൻഡ്​ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്​സിനുകളെ അംഗീകരിച്ചിട്ടുണ്ട്​. രാജ്യത്ത് ഇതുവരെ 109 കോടിയിലധികം കൊവിഡ് 19 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കൊവിഡ് വാക്സിനെടുത്തു, കോടീശ്വരിയായി ഒരു യുവതി...!


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം