
ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ് ഉലുവ. ഉലുവ (fenugreek) കുതിർത്ത് വച്ച വെള്ളം(fenugreek water) കുടിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉലുവ കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഉലുവ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ ഉലുവ വെള്ളം മികച്ചതാണ്. ഉലുവയിൽ അടങ്ങിയ ഫൈബർ ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഇത് ശരീരം കാർബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. ശരീരം പുറപ്പെടുവിക്കുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
രണ്ട്...
ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഉലുവ വെള്ളം നല്ലതാണ്. ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിൽ നിന്ന് വിഷാംശം നീക്കാനും ഇത് സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവ അകറ്റാൻ ഉലുവ ഫലപ്രദമാണ്.
മൂന്ന്...
മോശം കൊളസ്ട്രോളായോ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണ്.
നാല്...
ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചർമത്തിന്റെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നു. വൈറ്റമിൻ കെ, വൈറ്റമിൻ സി എന്നിവ അടങ്ങിയ ഉലുവ ചർമ്മത്തിലെ തിണർപ്പുകളും കറുത്ത പാടുകളും മാറാൻ സഹായിക്കും.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam