
സൗന്ദര്യ സംരക്ഷണത്തിനായി പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ചേരുവകളിൽ ഒന്നാണ് തൈര്. ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും തൈര് സഹായിക്കുന്നു. തൈരിൽ മറ്റേതൊരു പാൽ ഉൽപന്നത്തെയും പോലെ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും.
തൈരിലെ അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. ചർമ്മ ആരോഗ്യം നിലനിർത്തുന്നു. തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും. ഇത് വളരെനേരം ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ തെെര് ഉപയോഗിക്കേണ്ട രീതിയെ കുറിച്ചാണ് ഇനി പറയുന്നത്..
ഒന്ന്
2 ടേബിൾസ്പൂൺ പ്ലെയിൻ തൈരും 2 ടേബിൾസ്പൂൺ തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 20 മിനുട്ടിന് ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
2 ടേബിൾസ്പൂൺ തൈരും 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയുമായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
മൂന്ന്
2 ടേബിൾസ്പൂൺ തൈരിലേക്ക് 1 ടേബിൾസ്പൂൺ കടലപ്പൊടിയും ഒരു നുള്ള് മഞ്ഞൾ എന്നിവയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.