
പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകും. അത്തരത്തില്‍ ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ല്. വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വെള്ളം
വെള്ളം ധാരാളം കുടിക്കുന്നത് വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കും. അതിനാല്‍ നന്നായി വെള്ളം കുടിക്കുക. അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
2. ഉപ്പിന്‍റെ ഉപയോഗം
ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത കൂട്ടും. അതിനാല്‍ ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക.
3. പഞ്ചസാരയുടെ അമിത ഉപയോഗം
പഞ്ചസാരയുടെ അമിത ഉപയോഗവും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
4. കൃത്രിമ ശീതളപാനീയങ്ങൾ
കോളകൾ ഉൾപ്പെടെ കൃത്രിമ ശീതളപാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇവയൊന്നും
5. ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് വൃക്കകളില്‍ കല്ല് അടിയുന്നത് തടയാന്‍ സഹായിക്കും.
6. അമിത ഭാരം കുറയ്ക്കുക
അമിത ഭാരം കുറയ്ക്കുന്നതും കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
7. വ്യായാമം
പതിവായി വ്യായാമം ചെയ്യുക. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.