നിങ്ങൾ സോക്സ് ധരിച്ച് ഉറങ്ങാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ

Published : Dec 11, 2025, 08:48 PM IST
socks

Synopsis

ശരീരത്തിന്റെ താപനില കുറയ്ക്കുകയും കൈകാലുകൾ ചൂടാക്കി നിലനിർത്തുകയും ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. 

സോക്സ് ധരിച്ച് ഉറങ്ങുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. രാത്രികാലങ്ങളിൽ തണുപ്പിനെ ചെറുക്കാനായി കൈകളിലും കാലുകളിലും സോക്‌സ് ധരിക്കുന്ന നിരവധി പേരുണ്ട്. ഇത് കാലുകളെ തണുപ്പിൽ നിന്ന് സംരക്ഷിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് നാഷണൽ സെൻ്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ പറയുന്നു. സോക്സ് ധരിച്ച് ഉറങ്ങുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

ഉറങ്ങുന്നതിന് മുമ്പ് കാലുകൾ ചൂടാകുന്നത് രക്തക്കുഴലുകളുടെ വികാസം വർദ്ധിപ്പിക്കുകയും മുതിർന്നവരിൽ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ ആൻഡ് ഫിസിക്കൽ ഫിറ്റ്നസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. സോക്സുകൾ ധരിക്കുന്നത് ചൂട് നൽകുന്നു. ഇത് സ്വാഭാവിക ശാരീരിക പ്രക്രിയയെ ഉത്തേജിപ്പിക്കുകയും കൂടുതൽ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

രണ്ട്

ശരീരത്തിന്റെ താപനില കുറയ്ക്കുകയും കൈകാലുകൾ ചൂടാക്കി നിലനിർത്തുകയും ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. ചൂടുള്ള പാദങ്ങൾ ഉറക്കചക്രങ്ങളെ കൂടുതൽ സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നുവെന്ന് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ പറയുന്നു.

മൂന്ന്

തണുത്ത കാലാവസ്ഥയിൽ മെച്ചപ്പെട്ട രക്തചംക്രമണത്തിന് സഹായിക്കുന്നു. തണുപ്പുള്ള സാഹചര്യങ്ങളിൽ രക്തക്കുഴലുകൾ ചുരുങ്ങുകയും അതുവഴി കാലുകളിലും വിരലുകളിലും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യുമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് പറയുന്നു. സോക്‌സ് ഈ സങ്കോചത്തെ തടയുകയും ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും മരവിപ്പ്, മലബന്ധം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

നാല്

കോട്ടൺ അല്ലെങ്കിൽ കമ്പിളി സോക്സുകൾ ഈർപ്പം നിലനിർത്തുന്നു. പ്രത്യേകിച്ച് മൃദുവായ മോയ്സ്ചറൈസറുമായി ചേർക്കുമ്പോൾ. ഇത് വരൾച്ച, ചർമ്മ വരണ്ട് പൊട്ടുന്നത് എന്നിവ തടയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മൂത്രത്തിൽ രക്തം കണ്ടാൽ നിസാരമായി കാണരുത്, കാരണം ഇതാണ്
പല്ലിൽ കറ വരുന്നതിന്റെ അഞ്ച് കാരണങ്ങൾ