വിറ്റാമിന്‍ ബിയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

Published : Oct 26, 2025, 02:39 PM IST
vitamin b

Synopsis

വിറ്റാമിൻ ബി സെല്ലുലാർ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഊർജ്ജ നില നിലനിർത്തുന്നതിനും സഹായിക്കും. ഇവയുടെ കുറവ് ശരീരത്തിലെ പോഷകങ്ങളുടെ അളവിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കും.

വിറ്റാമിൻ ബി സെല്ലുലാർ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഊർജ്ജ നില നിലനിർത്തുന്നതിനും സഹായിക്കും. ഇവയുടെ കുറവ് ശരീരത്തിലെ പോഷകങ്ങളുടെ അളവിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കും. വിറ്റാമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കൈ- കാലുകളിലെ മരവിപ്പ്

കൈകളിലും കാലുകളിലും മരവിപ്പ് തോന്നുന്നത് വിറ്റാമിൻ ബി 12-ന്‍റെ കുറവു മൂലമാകാം.

2. പേശികളിലെ ബലഹീനത

പേശികളിലെ ബലഹീനതയും ചില ബി വിറ്റാമിനുകളുടെ കുറവിന്‍റെ സൂചനയാകാം.

3. അമിത ക്ഷീണം

എപ്പോഴുമുള്ള അമിത ക്ഷീണമാണ് വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന ലക്ഷണം.

4. വിളറിയ ചര്‍മ്മം

വിളര്‍ച്ചയും വിളറിയ ചര്‍മ്മവും വിറ്റാമിന്‍ ബിയുടെ കുറവു മൂലമുണ്ടാകാം.

5. വായ്പ്പുണ്ണ്

വായ്പ്പുണ്ണും വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.

6. വിഷാദം

വിഷാദം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകളും വിറ്റാമിന്‍ ബിയുടെ കുറവു മൂലമുണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ