ഭക്ഷണം കഴിച്ചയുടൻ പഴങ്ങൾ കഴിക്കാറുണ്ടോ? ആരോഗ്യത്തിന് നല്ലതല്ലെന്ന് ഡോക്ടർമാർ പറയുന്നു

Published : Jul 21, 2026, 06:01 PM IST
fruits

Synopsis

പഴങ്ങൾ കഴിക്കുന്നത്ര തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചയുടൻ പഴങ്ങൾ കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമായേക്കാം.

വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. എന്നാൽ പഴങ്ങൾ കഴിക്കുന്നത്ര തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചയുടൻ പഴങ്ങൾ കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമായേക്കാം.

എന്തുകൊണ്ട് ഭക്ഷണം കഴിച്ചയുടൻ പഴങ്ങൾ കഴിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു?

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ തന്നെ വയറ് അത് ദഹിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും. ഇതിന് തൊട്ടുപിന്നാലെ പഴങ്ങൾ കൂടി കഴിക്കുമ്പോൾ വയറിലെ ഭക്ഷണത്തിന്റെ അളവ് കൂടുകയും ദഹനപ്രക്രിയയുടെ വേഗത കുറയുകയും ചെയ്യുന്നു. ഇത് വയറ് അമിതമായി വീർത്തതായി തോന്നാനും, വയറുവേദന, ദഹനക്കുറവ്, ക്ഷീണം, മറ്റു അസ്വസ്ഥതകൾക്ക് കാരണമാകാം.

ചില പഴങ്ങളിൽ പ്രകൃതിദത്ത പഞ്ചസാരയും ദഹനസമയത്ത് ഫെർമെന്റ് ചെയ്യപ്പെടുന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. സാധാരണയായി ഇത് വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിലും, ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ ഇത് ഗ്യാസ് നിറയാനും വയറുവേദനയ്ക്കും കാരണമാകും.

ഇടയ്ക്കിടെയുള്ള ദഹനക്കേട്, അമിതമായ വയറു വീർക്കൽ അനുഭവപ്പെടുന്നവർ, സ്മോൾ ഇന്റസ്റ്റൈനൽ ബാക്ടീരിയൽ ഓവർഗ്രോത്ത് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. കൂടാതെ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള പ്രധാന ഭക്ഷണത്തിന് ശേഷം ഉടൻ തന്നെ പ്രകൃതിദത്ത മധുരമടങ്ങിയ പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ കാരണമായേക്കാം.

പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

ദഹനപ്രശ്നങ്ങളോ പ്രമേഹമോ ഉള്ളവർ പഴങ്ങൾ കഴിക്കുമ്പോൾ ഈ സമയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് 30 മുതൽ 60 മിനിറ്റ് മുമ്പ്, രാവിലെ 11 മണിയോടെയോ വൈകുന്നേരമോ ഉള്ള ലഘുഭക്ഷണമായി, പ്രധാന ഭക്ഷണങ്ങൾക്ക് ഇടയിലുള്ള സമയങ്ങളിലും കഴിക്കാം. ഈ സമയങ്ങളിൽ പഴങ്ങൾ കഴിക്കുന്നത് വയറ്റിൽ ദഹനം എളുപ്പമാക്കാനും, ഗ്യാസ് നിറയുന്നത് തടയാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

National Junk Food Day ; ജങ്ക് ഫുഡ് സ്ഥിരമായി കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ
മുടി വളരാൻ റോസ് മേരി ഉപയോ​ഗിക്കാറുണ്ടോ?