നിങ്ങൾ ബദാം കുതിർത്താണോ കഴിക്കാറുള്ളത് ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : May 26, 2025, 04:15 PM IST
നിങ്ങൾ ബദാം കുതിർത്താണോ കഴിക്കാറുള്ളത് ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Synopsis

കുതിർത്ത ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു. വെറും വയറ്റിൽ കഴിക്കുമ്പോൾ അവ സുഗമമായ രക്തചംക്രമണത്തിനും സഹായകമാണ്.

നട്സുകളിൽ ഏറ്റവും മികച്ചതാണ് ബദാം. ബദാമിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അധികം ആളുകളും ബദാം കുതിർത്താണ് കഴിക്കാറുള്ളത്. കുതിർത്ത ബദാം മെറ്റബോളിസം ത്വരിതപ്പെടുത്തുകയും തലച്ചോറിനും ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും ഗുണം ചെയ്യുന്ന അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. കുതിർത്ത ബദാം ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ.

ഒന്ന്

പച്ച ബദാമിനെ അപേക്ഷിച്ച് കുതിർത്ത ബദാം ദഹിക്കാൻ എളുപ്പമാണ്. കുതിർത്ത് കഴിക്കുന്നത് കുടൽ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വയറുവേദന അല്ലെങ്കിൽ അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു.

രണ്ട്

തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും വൈജ്ഞാനിക തകർച്ചയുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, എൽ-കാർനിറ്റൈൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രാവിലെ കുതിർത്ത ബദാം കഴിക്കുന്നത് ശ്രദ്ധ, ഓർമ്മശക്തി, ജാഗ്രത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്

കുതിർത്ത ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു. വെറും വയറ്റിൽ കഴിക്കുമ്പോൾ, അവ സുഗമമായ രക്തചംക്രമണത്തിനും സഹായകമാണ്. ബദാമിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗത്തിനുള്ള അപകട ഘടകമായ ഓക്‌സിഡേറ്റീവ് സമ്മർദ്ദം തടയാനും സഹായിക്കുന്നു.

നാല്

കലോറി കൂടുതലാണെങ്കിലും കുതിർത്ത ബദാം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. അവയിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പ് തടയുന്നു.

അഞ്ച്

രാവിലെ കുതിർത്ത ബദാം കഴിക്കുന്നത് ചർമ്മത്തിന് നിറവും തിളക്കവും നൽകുന്നു. ഇത് ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യും.

ആറ്

കുതിർത്ത ബദാമിൽ കാണപ്പെടുന്ന കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെയും പല്ലുകളെയും സംരക്ഷിക്കുന്നു. ഇത്  ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

ഏഴ്

കുതിർത്ത ബദാമിൽ സിങ്ക്, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രാവിലെ പതിവായി കഴിക്കുന്നത് സീസണൽ രോഗങ്ങൾക്കും ദീർഘകാല പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ചൈനീസ് ഡോക്ടർ; മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്തു
ഇടയ്ക്കിടെ വരുന്ന വയറുവേദന ; അഞ്ച് കാരണങ്ങൾ ഇതാണ്